ഇടുക്കി: എം.ജി. സര്‍വ്വകലാശാല 2022 - 2024 ബാച്ച് ബി.എഡ് ഫലം വന്നപ്പോള്‍ ജെ.പി.എം ബി.എഡ് കോളേജില്‍ വീണ്ടും റാങ്കുകളുടെ തിളക്കം. മാത്തമാറ്റിക്‌സ് വിഭാഗത്തിലെ മേബിള്‍ മനോജ് ഒന്നാം റാങ്ക് കരസ്ഥമാക്കി. ഫിസിക്കല്‍ സയന്‍സ് വിഭാഗത്തിലെ റിന്റുമോള്‍ റോയി മൂന്നാം റാങ്കും, ഫെബിന ഫാത്തിമ ബി.എന്‍. ഏഴാം റാങ്കും ശില്പ സജി പത്താം റാങ്കും നേടി. ഇംഗ്ലീഷ് വിഭാഗത്തിലെ ക്രിസ്റ്റി ബോബന്‍ ആതിര കെ. പി. എന്നിവര്‍ക്ക് മൂന്നാം റാങ്കുകളും അലന്റ് റോയിക്ക് എട്ടാം റാങ്കും, ജിന്‍സി തോമസിന് പത്താം റാങ്കും, കൊമേഴ്‌സ് വിഭാഗത്തിലെ റോസ് എല്‍സ റോസിന് അഞ്ചാം റാങ്കും അയോണ വര്‍ക്കിക്ക് എട്ടാം റാങ്കും സോഷ്യല്‍ സയന്‍സ് വിഭാഗത്തിലെ ഹരിത ഹരികുമാറിന് ആറാം റാങ്കും ഡെല്ല ജോസഫിന് ഒന്‍പതാം റാങ്കും ലഭിച്ചു. റാങ്കുകള്‍ നേടിയ വിദ്യര്‍ഥികളെയും അവരെ ഈ നേട്ടത്തിലേക്കു കൈപിടിച്ചുയര്‍ത്തിയ അധ്യാപകരെയും പ്രിന്‍സിപ്പല്‍ ഡോ. റോണി എസ്. റോബര്‍ട്ട് , കോളേജ് ബര്‍സാര്‍ ഫാ. ജോബിന്‍ പേണാട്ടുകുന്നേന്‍ സി. എസ്. ടി. എന്നിവര്‍ അഭിനന്ദിച്ചു.