സിപിഐഎം സ്‌നേഹവീടിന്റെ താക്കോല്‍ ദാനം
സിപിഐഎം സ്‌നേഹവീടിന്റെ താക്കോല്‍ ദാനം

ഇടുക്കി: സിപിഐഎം തങ്കമണി ലോക്കല്‍ കമ്മിറ്റിയുടെ നേതൃത്വത്തില്‍ കൂട്ടക്കല്ലില്‍ നിര്‍മിച്ചു നല്‍കിയ സ്‌നേഹ വീടിന്റെ താക്കോല്‍ദാന ചടങ്ങ് നടന്നു. സിപിഐഎം ഇടുക്കി ജില്ലാ സെക്രട്ടറി സി വി വര്‍ഗീസ് താക്കോല്‍ദാനം നടത്തി. കാല്‍വരി മൗണ്ട് സ്വദേശി ഉദികുന്നേല്‍ അമ്മിണി വിധവയായ വീട്ടമ്മയ്ക്കാണ് വീട് നിര്‍മിച്ചു നല്‍കിയത്. നാലര മാസം കൊണ്ട് പൂര്‍ത്തിയാക്കിയ സ്‌നേഹ വീടിന്റെ നിര്‍മാണം പൂര്‍ത്തിയാക്കിയത്. സിപിഐ എം ജില്ലാ സെക്രട്ടറിയേറ്റ് അംഗം റോമിയോ സെബാസ്റ്റ്യന്‍ അധ്യക്ഷനായ ചടങ്ങില്‍ ഏരിയ സെക്രട്ടറി പി ബി സബീഷ്, ഏരിയാ കമ്മിറ്റിയംഗങ്ങളായ കെ ജെ ഷൈന്‍, സി എം തങ്കച്ചന്‍, മോളിക്കുട്ടി ജെയിംസ്, ലോക്കല്‍ സെക്രട്ടറിമാരായ എം വി ജോര്‍ജ്, സൈബിച്ചന്‍ തോമസ്, പഞ്ചായത്ത് പ്രസിഡന്റ് അനു വിനേഷ്, ബ്രാഞ്ച് സെക്രട്ടറി ദിജോ സെബാസ്റ്റ്യന്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
What's Your Reaction?






