വണ്ടിപ്പെരിയാര്‍ പഞ്ചായത്ത് എച്ച് എസ് എസ് പൂര്‍വ്വ വിദ്യാര്‍ഥി സംഗമം
വണ്ടിപ്പെരിയാര്‍ പഞ്ചായത്ത് എച്ച് എസ് എസ് പൂര്‍വ്വ വിദ്യാര്‍ഥി സംഗമം

ഇടുക്കി: വണ്ടിപ്പെരിയാര്‍ പഞ്ചായത്ത് ഹയര്‍ സെക്കന്ററി സ്‌കൂളിലെ 1996 ബാച്ചിന്റെ പൂര്‍വ്വ വിദ്യാര്‍ഥി സംഗംമവും, കുടുബ സംഗമവും നടന്നു.വണ്ടിപ്പെരിയാര്‍ സ്പ്രിങ്ഡയില്‍ ഹെറിറ്റേജ് ഓഡിറ്റോറിയത്തില്‍ വച്ച് നടന്ന പരിപാടിയില്‍ ഫാമിലി ഗ്രൂപ്പ് പ്രസിഡന്റ് ഷിഹാബുദ്ദീന്‍ അധ്യക്ഷനായി. വണ്ടിപ്പെരിയാര്‍ പഞ്ചായത്ത് സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ ഷീല കുളത്തിങ്കല്‍ പരിപാടി ഉദ്ഘാടനം ചെയ്തു.കെഎംജി ചാരിറ്റബിള്‍ ട്രസ്റ്റ് ചെയര്‍മാന്‍ എം ഗണേശന്‍ മുഖ്യ പ്രഭാഷണം നടത്തി. പഞ്ചായത്തംഗം ജോര്‍ജ്, പ്രൊഫസര്‍ രാജശേഖരന്‍,ബാലരാജ്, ഡി ബാബു എന്നിവര്‍ സംസാരിച്ചു.സെക്രട്ടറി കലൈ സെല്‍വന്‍ ഗൂപ്പിന്റെ വാര്‍ഷിക റിപ്പോര്‍ട്ട് അവതരിപ്പിച്ചു. ഇതോടൊപ്പം എസ്എസ്എല്‍സിക്ക് ഉന്നത വിജയം കരസ്ഥമാക്കിയ കുട്ടികളെ യോഗത്തില്‍ വച്ച് അനുമോദിച്ചു.
What's Your Reaction?






