കട്ടപ്പന കുന്തളംപാറ ദേവീ ക്ഷേത്രത്തില്‍ മീനപ്പൂര മഹോത്സവം 29 മുതല്‍

കട്ടപ്പന കുന്തളംപാറ ദേവീ ക്ഷേത്രത്തില്‍ മീനപ്പൂര മഹോത്സവം 29 മുതല്‍

Mar 26, 2026 - 16:48
Mar 26, 2026 - 17:29
 0
കട്ടപ്പന കുന്തളംപാറ ദേവീ ക്ഷേത്രത്തില്‍ മീനപ്പൂര മഹോത്സവം 29 മുതല്‍
This is the title of the web page

ഇടുക്കി: കുന്തളംപാറ ദേവീ ക്ഷേത്രത്തില്‍ മീനപ്പൂര മഹോത്സവം 29, 30, 31 തീയതികളില്‍ നടക്കും. തന്ത്രി കല്ലാരിവേലി ഇല്ലത്ത് പരമേശ്വര ശര്‍മ തിരുമേനി, കാര്യദര്‍ശി പി എസ് ഷാജി എന്നിവര്‍ മുഖ്യകാര്‍മികത്വം വഹിക്കും. 29ന് രാവിലെ ആറിന് അഷ്ടദ്രവ്യ മഹാഗണപതി ഹോമം, മഹാമൃത്യുഞ്ജയ ഹോമം, 10.30ന് ആയില്യപൂജ, വൈകിട്ട് അഞ്ചിന് മഹാസുദര്‍ശന ഹോമം, രാത്രി 6.30 മുതല്‍ ശ്രീദുര്‍ഗ ഡാന്‍സ് ഗ്രൂപ്പിന്റെയും കാവിലമ്മ ഗ്രൂപ്പിന്റെയും കൈകൊട്ടിക്കളി, ഏഴിന് ഭദ്രകാളി ദേവിക്ക് പൂമൂടല്‍, അന്നദാനം രാത്രി ഏഴുമുതല്‍ കോഴിക്കോട് കുറ്റ്യാടി ക്ഷേത്ര അനുഷ്ടാന കലാസമിതി അവതരിപ്പിക്കുന്ന തെയ്യം. 30ന് പതിവുപൂജകള്‍ക്കുപുറമേ രാവിലെ ആറിന് അഷ്ടദ്രവ്യ മഹാഗണപതി ഹോമം,  രാത്രി ഏഴിന് ദുര്‍ഗാദേവിക്ക് പൂമൂടല്‍, എട്ടിന് കലാപരിപാടികള്‍, തുടര്‍ന്ന് കട്ടപ്പന മുദ്ര നാട്യഗൃഹം അവതരിപ്പിക്കുന്ന നൃത്തനൃത്ത്യങ്ങള്‍, രാത്രി 10ന് മലമൂര്‍ത്തിക്ക് വെള്ളംകുടിവയ്പ്പും കരീംഗുരുതിയും, 10.30ന് ദേശഗുരുതി. 31ന് ആറിന് അഷ്ടദ്രവ്യ മഹാഗണപതി ഹോമം, എട്ടിന് പറയെടുപ്പ്, വൈകിട്ട് നാലിന് ക്ഷേത്രത്തില്‍നിന്ന് ഘോഷയാത്ര പുറപ്പാട്, വൈകിട്ട് 6.30ന് ഇടുക്കിക്കവല ലക്ഷ്മിനാരായണ ക്ഷേത്രത്തില്‍നിന്ന് മഹാഘോഷയാത്ര, തുടര്‍ന്ന് തിരുമുമ്പില്‍ കാണിക്ക, അന്നദാനം. ക്ഷേത്രകമ്മിറ്റിയുടെ ചികിത്സാ ധനസഹായ വിതരണം, 8.30ന് കൊച്ചിന്‍ പ്രിയതരംഗ് അവതരിപ്പിക്കുന്ന ഗാനമേള, രാത്രി 10.30ന് പൂരമിടി. വാര്‍ത്താസമ്മേളനത്തില്‍ പി എസ് ഷാജി, എം ടി രാജു, ടി ജി അജീഷ്, അനില്‍കുമാര്‍ എസ് നായര്‍, എം എം രാജന്‍, ദിനേശന്‍ കൂടാരത്തുകിഴക്കേതില്‍, അജി മംഗലത്ത് എന്നിവര്‍ പങ്കെടുത്തു.

What's Your Reaction?

like

dislike

love

funny

angry

sad

wow