പായ്ക്കിങ് ജോലി വാഗ്ദാനം ചെയ്ത് ഓണ്‍ലൈന്‍ തട്ടിപ്പ്: നെറ്റിത്തൊഴു സ്വദേശിനിക്ക് നഷ്ടമായത് 5000 രൂപ
പായ്ക്കിങ് ജോലി വാഗ്ദാനം ചെയ്ത് ഓണ്‍ലൈന്‍ തട്ടിപ്പ്: നെറ്റിത്തൊഴു സ്വദേശിനിക്ക് നഷ്ടമായത് 5000 രൂപ

ഇടുക്കി: വീട്ടിലിരുന്ന് ചെയ്യാവുന്ന പായ്ക്കിങ് ജോലി വാഗ്ദാനം ചെയ്ത് വീട്ടമ്മയുടെ പക്കല്‍ നിന്ന് 5000 രൂപ തട്ടിയതായി പരാതി. നെറ്റിത്തൊഴു സ്വദേശിനിക്കാണ് ഓണ്‍ലൈന്‍ തട്ടിപ്പില്‍ കുടുങ്ങി പണം നഷ്ടമായത്. ഓണ്‍ലൈനില്‍ പരസ്യം കണ്ടാണ് വാട്‌സ്ആപ്പില്‍ ബന്ധപ്പെട്ടത്. വ്യാജമായി തയ്യാറാക്കിയ രേഖകള്‍ കാട്ടി യുവതിയെ വിശ്വസിപ്പിച്ച് 2000 രൂപ അഡ്വാന്‍സായി കൈക്കലാക്കി. പായ്ക്കിങ്ങിന് ആവശ്യമായ സാധനസാമഗ്രികള്‍ വിലാസത്തില്‍ എത്തിച്ചുനല്‍കുമെന്ന് പറഞ്ഞ് പലതവണ തവണയായി ബാക്കി തുകയും വാങ്ങിയെടുത്തു. ഡെലിവറി ബോയ് സാധനങ്ങള്‍ കൈമാറുമ്പോള്‍ 17,600 രൂപ റീഫണ്ട് നല്‍കുമെന്നും വിശ്വസിപ്പിച്ചു. ചെക്ക്‌പോസ്റ്റില്‍ സാധനങ്ങള്‍ എത്തിയിട്ടുണ്ടെന്ന് പറഞ്ഞ് വീണ്ടും പണം ആവശ്യപ്പെട്ടതോടെയാണ് തട്ടിപ്പാണെന്ന് വ്യക്തമായത്. വാട്‌സ്ആപ്പില്‍ മലയാളത്തിലാണ് സന്ദേശങ്ങള്‍ കൈമാറിയത്.
What's Your Reaction?






