ഇരട്ടയാറില്‍ പത്തുചെയിന്‍ പട്ടയം നല്‍കി സര്‍ക്കാര്‍ കര്‍ഷകരുടെ സ്വപ്നം യാഥാര്‍ഥ്യമാക്കി: എം എം മണി എംഎല്‍എ
ഇരട്ടയാറില്‍ പത്തുചെയിന്‍ പട്ടയം നല്‍കി സര്‍ക്കാര്‍ കര്‍ഷകരുടെ സ്വപ്നം യാഥാര്‍ഥ്യമാക്കി: എം എം മണി എംഎല്‍എ

ഇടുക്കി: ഇരട്ടയാര്‍ പത്തുചെയിന്‍ മേഖലയില്‍ പട്ടയം നല്‍കിയ എല്‍ഡിഎഫ് സര്‍ക്കാര്‍ കുടിയേറ്റ കര്‍ഷകരുടെ സ്വപ്നം യാഥാര്‍ഥ്യമാക്കിയെന്ന് എം എം മണി എംഎല്‍എ. ഇരട്ടയാര്‍- നാങ്കുതൊട്ടി- വാഴവര റോഡ് നിര്‍മാണം ഉദ്ഘാടനംചെയ്യുകയായിരുന്നു അദ്ദേഹം. പത്തുചെയിന്‍ പ്രദേശത്ത് പട്ടയം നല്‍കാനുള്ള തീരുമാനം ചരിത്രമായി. വൈദ്യുതി മന്ത്രിയായിരുന്നപ്പോള്‍ ഇക്കാര്യത്തില്‍ തനിക്കും ഇടപെടാനായി. ഇടുക്കിയുടെ സമ്പൂര്‍ണ വികസനമാണ് സര്‍ക്കാരിന്റെ ലക്ഷ്യം. പശ്ചാത്തല സൗകര്യ വികസനത്തില്‍ ഇടുക്കി മറ്റ് ജില്ലകളെക്കാള്‍ മുന്‍പന്തിയിലാണ്. ജനപ്രതിനിധികള്‍ തങ്ങളുടെ കര്‍ത്തവ്യം നിറവേറ്റിയാല്‍ വികസനം സമയബന്ധിതമായി നടപ്പാകുമെന്നും എം എം മണി പറഞ്ഞു.
ഇരട്ടയാര്‍ പഞ്ചായത്ത് പ്രസിഡന്റ് ആനന്ദ് സുനില്‍കുമാര്‍ അധ്യക്ഷനായി. ഉടുമ്പന്‍ചോല, ഇടുക്കി നിയോജക മണ്ഡലങ്ങളെ ബന്ധിപ്പിക്കുന്നതാണ് ഇരട്ടയാര്‍- നാങ്കുതൊട്ടി- വാഴവര റോഡ്. ശബരിമല വികസന പദ്ധതിയില്‍ ഉള്‍പ്പെടുത്തി എട്ടുകോടി രൂപ ചെലവഴിച്ചാണ് നിര്‍മാണം. അടിമാലി- കുമളി ദേശീയപാതയിലെ വാഴവരയില്‍നിന്ന് ആരംഭിക്കുന്ന റോഡ് നാങ്കുതൊട്ടി, തുളസിപ്പാറ എന്നിവിടങ്ങളിലൂടെ ഇരട്ടയാറിലെത്തുന്നു.
ബ്ലോക്ക് പഞ്ചായത്തംഗങ്ങളായ ജോസുകുട്ടി കണ്ണമുണ്ടയില്‍, ലാലച്ചന്‍ വെള്ളക്കട, പഞ്ചായത്ത് വൈസ് പ്രസിഡന്റ് രജനി സജി, മുന്‍ പഞ്ചായത്ത് പ്രസിഡന്റുമാരായ ജിഷ ഷാജി, ജിന്‍സണ്‍ വര്‍ക്കി, സിപിഐ എം ഏരിയ കമ്മിറ്റിയംഗം പി ബി ഷാജി, ഇരട്ടയാര്‍ ലോക്കല്‍ സെക്രട്ടറി റിന്‍സ് ചാക്കോ തുടങ്ങിയവര്‍ സംസാരിച്ചു.
What's Your Reaction?






