എഎപി ഇലഞ്ഞിക്കവലയില്‍ രാഷ്ട്രീയ വിശദീകരണയോഗം നടത്തി
എഎപി ഇലഞ്ഞിക്കവലയില്‍ രാഷ്ട്രീയ വിശദീകരണയോഗം നടത്തി
ഇടുക്കി: തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പിന്റെ മുന്നോടിയായി ആംആദ്മി പാര്‍ട്ടി പിറവം നിയോജകമണ്ഡലം കമ്മിറ്റി ഇലഞ്ഞിക്കവലയില്‍ രാഷ്ട്രീയ വിശദീകരണയോഗം നടത്തി. സംസ്ഥാന സെക്രട്ടറി റെനി സ്റ്റീഫന്‍ ഉദ്ഘാടനം ചെയ്തു. വെല്‍ഫയര്‍ പൊളിറ്റിക്‌സ് എന്ന കെജ്‌രിവാളിന്റെ ആശയം കേരളത്തില്‍ കൊണ്ടുവരുന്നതിന്റെ പ്രസക്തി ജനം തിരിച്ചറിഞ്ഞ് തുടങ്ങിയെന്നും അഴിമതിയും വികലമായ വികസന നയവും കൈമുതലാക്കിയ സാമ്പ്രദായിക രാഷ്ട്രീയക്കാരെ ജനം തിരിച്ചറിഞ്ഞെന്നും അദ്ദേഹം പറഞ്ഞു. നിയോജക മണ്ഡലം പ്രസിഡന്റ് ബേബി തെക്കേടം അധ്യക്ഷനായി. ജോമോന്‍ കാടാംപുറം, ജോര്‍ജ്, ഇ വൈ തങ്കച്ചന്‍, കെ യു വര്‍ഗീസ് എന്നിവര്‍ സംസാരിച്ചു. ഉണ്ണികൃഷ്ണന്‍, വര്‍ക്കി ഇല്ലിക്കല്‍, എം എം ജോസഫ്, ജോയി ഐസക്ക്, ജോസഫ് ഇലഞ്ഞി, സി എസ് സ്റ്റീഫന്‍, തങ്കമ്മ എന്നിവര്‍ പങ്കെടുത്തു
What's Your Reaction?

