ബേക്കേഴ്സ് അസോസിയേഷന്‍ ജില്ലാ കണ്‍വന്‍ഷന്‍ 10ന് അടിമാലിയില്‍

ബേക്കേഴ്സ് അസോസിയേഷന്‍ ജില്ലാ കണ്‍വന്‍ഷന്‍ 10ന് അടിമാലിയില്‍

Aug 9, 2025 - 11:11
 0
ബേക്കേഴ്സ് അസോസിയേഷന്‍ ജില്ലാ കണ്‍വന്‍ഷന്‍ 10ന് അടിമാലിയില്‍
This is the title of the web page

ഇടുക്കി: ബേക്കേഴ്സ് അസോസിയേഷന്‍ പത്താമത് ജില്ലാ കണ്‍വന്‍ഷനും കുടുംബസംഗമവും ആഗസ്റ്റ് 10ന് അടിമാലിയില്‍ നടക്കും. അടിമാലി ക്ലബ്ബ് ഓഡിറ്റോറിയത്തില്‍ ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിന്‍ ഉദ്ഘാടനം ചെയ്യും. കണ്‍വന്‍ഷന്റെ ഭാഗമായി ബേക്കറി എക്സ്പോ നടക്കും. ഇതിനായി മുപ്പത്തഞ്ച് സ്റ്റാളുകള്‍ ക്രമീകരിക്കുമെന്നും ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. വിദ്യാഭ്യാസ മേഖലയില്‍ ഉന്നത വിജയം നേടിയ വിദ്യാര്‍ഥികളെ യോഗത്തില്‍ അനുമോദിക്കും. അഡ്വ. ഡീന്‍ കുര്യാക്കോസ് എംപി അനുമോദന ചടങ്ങ് ഉദ്ഘാടനം ചെയ്യും. ജില്ലാ പ്രസിഡന്റ് സി ആര്‍ സന്തോഷ് അധ്യക്ഷനാകുന്ന യോഗത്തില്‍ ഡെന്റ് കെയര്‍ മാനേജിങ് ഡയറക്ടര്‍ ജോണ്‍ കുര്യാക്കോസ് മുഖ്യപ്രഭാഷണം നടത്തും. ഇന്ത്യന്‍ ബേക്കേഴ്സ് ഫെഡറേഷന്‍ സ്ഥാപക പ്രസിഡന്റ് പി എം ശങ്കരന്‍, അസോസിയേഷന്‍ സംസ്ഥാന പ്രസിഡന്റ് കിരണ്‍ എസ് പാലക്കല്‍, സംസ്ഥാന ജനറല്‍ സെക്രട്ടറി ബിജു പ്രേംശങ്കര്‍, സംസ്ഥാന സെക്രട്ടറി ഡോണ്‍ ബേസില്‍ കുര്യന്‍ എന്നിവര്‍ കണ്‍വന്‍ഷനില്‍ പങ്കെടുക്കും. ബേക്കറി വ്യവസായത്തിലേക്ക് പുതിയതായി കടന്നുവരാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് സഹായകരമാകുന്ന നിലയിലാണ് ബേക്കറി എക്സ്പോ ക്രമീകരിക്കാന്‍ ലക്ഷ്യമിട്ടിട്ടുള്ളതെന്നും എക്സ്പോയിലെ സ്റ്റാളുകള്‍ സന്ദര്‍ശിക്കുന്നതിന് ഏവരേയും അടിമാലി ക്ലബ്ബ് ഓഡിറ്റോറിയത്തിലേക്ക് സ്വാഗതം ചെയ്യുന്നതായും പ്രസിഡന്റ് സി ആര്‍ സന്തോഷ്, ജനറല്‍ സെക്രട്ടറി ദിലീപ് എന്‍വീസ് എന്നിവര്‍ പറഞ്ഞു.

What's Your Reaction?

like

dislike

love

funny

angry

sad

wow