പുളിയന്‍മല ക്രൈസ്റ്റ് കോളേജില്‍ ആര്‍ട്‌സ് ഡേ മത്സര വിജയികള്‍ക്ക് സമ്മാനം നല്‍കി 

പുളിയന്‍മല ക്രൈസ്റ്റ് കോളേജില്‍ ആര്‍ട്‌സ് ഡേ മത്സര വിജയികള്‍ക്ക് സമ്മാനം നല്‍കി 

Mar 17, 2025 - 23:25
 0
പുളിയന്‍മല ക്രൈസ്റ്റ് കോളേജില്‍ ആര്‍ട്‌സ് ഡേ മത്സര വിജയികള്‍ക്ക് സമ്മാനം നല്‍കി 
This is the title of the web page

ഇടുക്കി: പുളിയന്‍മല ക്രൈസ്റ്റ് കോളേജില്‍ ആര്‍ട്‌സ് ദിനത്തിന്റെ സമാപനത്തോടനുബന്ധിച്ച്  സമ്മാന വിതരണം നടത്തി. തമിഴ്‌നാട് നമ്പര്‍ 5 എന്‍സിസി ബെറ്റാലിയന്‍ സുബേദാര്‍ മേജര്‍ സന്തോഷ് ജോര്‍ജ്ജ് മുഖ്യാതിഥിയായി. സൂപ്പര്‍മാന്‍ ക്ലാപ്പിഗ് പുഷപ്പില്‍ വേള്‍ഡ് വൈഡ് ബുക്ക് ഓഫ് റെക്കോര്‍ഡ് നേടിയ  ആല്‍ബിന്‍ ജോര്‍ജ്  തോമസ്, കേരള സ്റ്റേറ്റ് റെസലിങ് ചാമ്പ്യന്‍ഷിപ്പ് 2024-25 മെന്‍ റെപ്രസെന്റ്റേറ്റീവ് 65 കെ.ജി കാറ്റഗറിയില്‍ സില്‍വര്‍ മെഡല്‍ കരസ്ഥമാക്കിയ ജെ.ധരുണ്‍ ആകാശ് എന്നിവരെ ഉപഹാരം നല്‍കി അനുമോദിച്ചു.  പ്രിന്‍സിപ്പല്‍ ഡോ.എം.വി. ജോര്‍ജുകുട്ടി അധ്യക്ഷനായി.  ഡയറക്ടര്‍ റവ.ഫാ. അനൂപ് തുരുത്തിമറ്റം, പ്രോഗ്രാം കോ-ഓര്‍ഡിനേറ്റേഴ്‌സായ രശ്മി ജോസ്, ഷിന്റു സെബാസ്റ്റ്യന്‍, ഐറിന്‍ പീറ്റര്‍, ആര്‍ട്‌സ് ക്ലബ് സെക്രട്ടറി ജെബിന്‍ സ്‌കറിയ എന്നിവര്‍ നേതൃത്വം നല്‍കി.

What's Your Reaction?

like

dislike

love

funny

angry

sad

wow