കട്ടപ്പന താലൂക്ക് ആശുപത്രിയിലെ പുതിയ വാർഡിന് കർട്ടൻ, കബോർഡ് എന്നിവ നിർമ്മിച്ച് നൽകി ലയൺസ് ക്ലബ് ഓഫ് ഗ്രീൻ സിറ്റി
കട്ടപ്പന താലൂക്ക് ആശുപത്രിയിലെ പുതിയ വാർഡിന് കർട്ടൻ, കബോർഡ് എന്നിവ നിർമ്മിച്ച് നൽകി ലയൺസ് ക്ലബ് ഓഫ് ഗ്രീൻ സിറ്റി

ഇടുക്കി : കട്ടപ്പന ലയൺസ് ക്ലബ് ഓഫ് ഗ്രീൻ സിറ്റി നേതൃത്വത്തിൽ കട്ടപ്പന താലൂക്ക് ആശുപത്രിയിലെ പുതിയ വാർഡിന് കർട്ടൻ, കബോർഡ് എന്നിവ നിർമ്മിച്ച് നൽകി.
കട്ടപ്പന താലൂക്ക് ആശുപത്രിയിലെ പുതിയ വാർഡിലാണ് കൂടുതൽ സൗകര്യങ്ങൾ ഒരുക്കി നൽകിയത്. ക്ലബിന്റെ സാമൂഹിക സേവന പ്രവൃത്തനങ്ങളുടെ ഭാഗമായിട്ടാണ് കർട്ടൻ, കബോർഡ് എന്നിവ നിർമ്മിച്ച് നൽകിയത്.
ലയൺസ് ഫസ്റ്റ് വൈസ് ഡിസ്ട്രിക് ഗവർണർ കെ. ബി ഷൈൻ കുമാർ ചടങ്ങ് ഉദ്ഘാടനം ചെയ്തു കട്ടപ്പന നഗരസഭ ചെയർപേഴ്സൺ ബീനാ ടോമി അദ്ധ്യക്ഷതവഹിച്ചു. വൈസ് ചെയർമാൻ കെ ജെ ബെന്നി,
ബിനോയി വാലുമ്മേൽ,അഡ്വ: ജോർജ് വേഴബത്തോട്ടം, ലൂക്കാ ജോസഫ്, ലീലാമ്മ ബേബി എന്നിവർ സംസാരിച്ചു.
What's Your Reaction?






