വന്യജീവി ശല്യം തടയാന്‍ ശാശ്വതനടപടി സ്വീകരിക്കണം : ഡീന്‍ കുര്യാക്കോസിന്റെ നിരാഹാര സമരം രണ്ടാം ദിവസം
വന്യജീവി ശല്യം തടയാന്‍ ശാശ്വതനടപടി സ്വീകരിക്കണം : ഡീന്‍ കുര്യാക്കോസിന്റെ നിരാഹാര സമരം രണ്ടാം ദിവസം

ഇടുക്കി: വന്യജീവി ശല്യം തടയാന്‍ ശാശ്വതനടപടികള്‍ സ്വീകരണക്കണമെന്ന ആവശ്യവുമായി ഡീന്‍ കുര്യാക്കോസ് എംപി നടത്തുന്ന നിരാഹാര സമരം രണ്ടാം ദിവസത്തിലേക്ക് കടന്നു. കൊലയാളി കാട്ടാനയെ പിടികൂടി നാട് കടത്തുക,സര്‍ക്കാര്‍ പ്രഖ്യാപിച്ച ആര്‍ആര്‍ടി സംഘത്തെ ഉടന്‍ നിയമിക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് സമരം. ഇന്നലെ ഉച്ചയോടെയാണ് നിരാഹാര സമരം ആരംഭിച്ചത്. ആവശ്യങ്ങള്‍ അംഗീകരിക്കുംവരെ സമരം തുടരുമെന്ന് ഡീന്‍ കുര്യാക്കോസ് വ്യക്തമാക്കി.
അതേസമയം വന്യജീവി ആക്രമണം കൂടിവരുന്ന പശ്ചാത്തലത്തില്‍ കണ്‍ട്രോള്‍ റൂം തുറക്കാന്‍ വനംമന്ത്രിയുടെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ തീരുമാനിച്ചു. വിഷയത്തിന്റെ ഗൗരവം ബോധ്യപ്പെടുത്തുന്നതിനായി ദേവികുളം എംഎല്‍എ എ രാജയുടെ നേതൃത്വത്തില്‍ ഇടതുമുന്നണി നേതാക്കള്‍ ഇന്ന് മുഖ്യമന്ത്രിയെ കാണും.
What's Your Reaction?






