ഇടുക്കി: വണ്ടിപ്പെരിയാർ കേസിലെ വിധിയിൽ പ്രതിഷേധിച്ച് യൂത്ത് കോൺഗ്രസ് ജില്ലാ കമ്മിറ്റി പോലീസ് സ്റ്റേഷൻ മാർച്ച് നടത്തി. യൂത്ത് കോൺഗ്രസ് സംസ്ഥാന പ്രസിഡന്റ് രാഹുൽ മാങ്കൂട്ടത്തിൽ ഉദ്ഘാടനം ചെയ്തു. സംഘർഷ സാധ്യത കണക്കിലെടുത്ത് വൻ പോലീസ് സന്നാഹമാണ് സ്റ്റേഷൻ വളപ്പിൽ വിന്യസിച്ചിരിക്കുന്നത്.