കട്ടപ്പനയിലെ പെറ്റ്‌സ് ഷോപ്പില്‍ മോഷണം: അലങ്കാര മത്സ്യങ്ങളെയും ലൗ ബേഡ്‌സിനെയും കടത്തി
കട്ടപ്പനയിലെ പെറ്റ്‌സ് ഷോപ്പില്‍ മോഷണം: അലങ്കാര മത്സ്യങ്ങളെയും ലൗ ബേഡ്‌സിനെയും കടത്തി

ഇടുക്കി: നഗരത്തിലെ പെറ്റ്‌സ്‌ഷോപ്പില്‍ മോഷണം. സഹകരണ ആശുപത്രിക്ക് സമീപം പ്രവര്‍ത്തിക്കുന്ന ഹരിത ഗാര്‍ഡന്‍സില്‍ നിന്ന് 350 രൂപ വിലവരുന്ന 25 അലങ്കാര മാല്‍സ്യങ്ങള്‍, 60 ലൗ ബേഡ്‌സ്, പക്ഷിക്കൂട് തുടങ്ങിയവ മോഷണം പോയി. ചൊവ്വാഴ്ച അര്‍ധരാത്രിയാണ് മോഷണം. രാത്രി എട്ടോടെ ഉടമ കടയടച്ച് വീട്ടിലേക്ക് പോയിരുന്നു. വാതില്‍ കുത്തിത്തുറന്നാണ് മോഷ്ടാവ് അകത്തുകടന്നത്. രണ്ടുവര്‍ഷം മുമ്പും കടയില്‍ മോഷണശ്രമം നടന്നിരുന്നു. കട്ടപ്പന പൊലീസ് പരിശോധന നടത്തി.
What's Your Reaction?






