ലിഫ്റ്റിൽ കുടുങ്ങിയ ദമ്പതികളെ രക്ഷപ്പെടുത്തി
ലിഫ്റ്റിൽ കുടുങ്ങിയ ദമ്പതികളെ രക്ഷപ്പെടുത്തി

ഇടുക്കി: തൊടുപുഴ മാര്‍ക്കറ്റ് റോഡിലെ ടിഡിഎം ഷൂമാര്‍ട്ടിലെ ലിഫ്റ്റില്‍ കുടുങ്ങിയ ദമ്പതികളെ ഫയര്‍ഫോഴ്സ് രക്ഷപ്പെടുത്തി. പടിഞ്ഞാറേ കോടികുളം പാറച്ചാലില്‍ സലികുമാര്‍, ഭാര്യ സുജ എന്നിവരാണ് അരമണിക്കൂറോളം ലിഫ്റ്റിനുള്ളില്‍ അകപ്പെട്ടത്. ചൊവ്വാഴ്ച വൈകിട്ട് നാലോടെ ഒന്നാം നിലയിലേക്ക് പോകവെയാണ് വൈദ്യുതി മുടങ്ങിയത്. തുടര്‍ന്ന് ഫയര്‍ഫോഴ്സ് സ്ഥലത്തെത്തി ലിഫ്റ്റ് താക്കോല്‍ ഉപയോഗിച്ച് ഡോര്‍ തുറന്ന് ഇരുവരെയും സുരക്ഷിതമായി പുറത്തെത്തിച്ചു.
What's Your Reaction?






