മറ്റൊരു വണ്ടിപ്പെരിയാര്‍ കേസ് ആവര്‍ത്തിക്കാന്‍ പാടില്ല: ഷാനിമോള്‍ ഉസ്മാന്‍
മറ്റൊരു വണ്ടിപ്പെരിയാര്‍ കേസ് ആവര്‍ത്തിക്കാന്‍ പാടില്ല: ഷാനിമോള്‍ ഉസ്മാന്‍

ഇടുക്കി: വണ്ടിപ്പെരിയാര്‍ കേസ് പോലെ മറ്റൊരുസംഭവം കേരളത്തില്‍ ഇനി ആവര്‍ത്തിക്കാന്‍ പാടില്ലെന്ന് കോണ്‍ഗ്രസ് രാഷ്ട്രീയകാര്യ സമിതി അംഗം ഷാനിമോള്‍ ഉസ്മാന്‍. പെണ്‍കുട്ടിയുടെ കുടുംബത്തെ സന്ദര്‍ശിക്കുകയായിരുന്നു അവര്‍. കുടുംബത്തിന് ആവശ്യമായ എല്ലാ സഹായങ്ങളും കോണ്‍ഗ്രസ് ഉറപ്പാക്കും. രാഷ്ട്രീയ പ്രേരിതമായി ഇത്തരം കേസുകളെ കാണുന്നത് ആര്‍ക്കും ഭൂഷണമല്ല. കക്ഷിരാഷ്ട്രീയത്തിന്റെ കുഴല്‍ക്കണ്ണാടിയിലൂടെ നോക്കിക്കണ്ട് സ്വന്തം ആളുകളെ രക്ഷപ്പെടുത്താനുള്ള ശ്രമം ഈ വിധിയിലൂടെ മനസിലാക്കാന്‍ കഴിയുമെന്നും ഷാനിമോള്‍ ഉസ്മാന്‍ പറഞ്ഞു.
What's Your Reaction?






