ജില്ലാ ടീച്ചേഴ്‌സ് ഹൗസിങ് സഹകരണ സംഘം വാര്‍ഷിക പൊതുയോഗം ചേര്‍ന്നു
ജില്ലാ ടീച്ചേഴ്‌സ് ഹൗസിങ് സഹകരണ സംഘം വാര്‍ഷിക പൊതുയോഗം ചേര്‍ന്നു
ഇടുക്കി: ജില്ലാ ടീച്ചേഴ്‌സ് ഹൗസിങ് സഹകരണ സംഘം വാര്‍ഷിക പൊതുയോഗം കട്ടപ്പന അര്‍ബന്‍ സഹകരണ ബാങ്ക് പ്രസിഡന്റ് തോമസ് മൈക്കിള്‍ ഉദ്ഘാടനംചെയ്തു. സര്‍വീസില്‍നിന്ന് വിരമിച്ച അംഗങ്ങളെയും എസ്എസ്എല്‍സി, പ്ലസ് ടു, ബിരുദ പരീക്ഷകളില്‍ മികച്ച വിജയം നേടിയ വിദ്യാര്‍ഥികളെയും അനുമോദിച്ചു. പ്രസിഡന്റ് ജോര്‍ജ് ജേക്കബ് അധ്യക്ഷനായി. വൈസ് പ്രസിഡന്റ് ജോബിന്‍ കെ കളത്തിക്കാട്ടില്‍, മുന്‍ പ്രസിഡന്റ് ജോസഫ് മാത്യു, മുന്‍ ഭരണസമിതിയംഗം ജിജിമോന്‍ ഇ കെ, ഡയറക്ടര്‍ ബോര്‍ഡ് അംഗങ്ങളായ സിബി ജോസ്, മാത്യു തോമസ്, സിജോ കെ വി, വിന്‍സി സെബാസ്റ്റ്യന്‍, ജിന്റുമോള്‍ സെബാസ്റ്റ്യന്‍, അഞ്ജലി വിപി, സെക്രട്ടറി ലിജോ മാത്യു എന്നിവര്‍ സംസാരിച്ചു.
What's Your Reaction?