ഗവര്‍ണര്‍ തെറ്റ് ചെയ്തതായി കരുതുന്നില്ല: ഹര്‍ത്താലില്‍ നിന്ന് എല്‍ഡിഎഫ് പിന്‍മാറണം: വ്യാപാരി വ്യവസായി ഏകോപന സമിതി
ഗവര്‍ണര്‍ തെറ്റ് ചെയ്തതായി കരുതുന്നില്ല: ഹര്‍ത്താലില്‍ നിന്ന് എല്‍ഡിഎഫ് പിന്‍മാറണം: വ്യാപാരി വ്യവസായി ഏകോപന സമിതി

ഇടുക്കി: ഭൂപതിവ് നിയമവുമായി ബന്ധപ്പെട്ട് ഗവര്‍ണര്‍ തെറ്റ് ചെയ്തതായി കരുതുന്നില്ലെന്ന് വ്യാപാരി വ്യവസായി ഏകോപന സമിതി ജില്ലാ കമ്മിറ്റി. രാഷ്ട്രീയ പാര്‍ട്ടികളുടെ താല്‍പര്യങ്ങള്‍ക്ക് അനുസരിച്ച് സമിതിക്ക് തീരുമാനമെടുക്കാന്‍ കഴിയില്ല. ഹര്‍ത്താലില്‍ നിന്ന് എല്‍ഡിഎഫ് പിന്‍മാറണം.
ഹൈറേഞ്ചില്‍ നിന്നുള്ള ഭൂരിഭാഗം പ്രവര്‍ത്തകരും തൊടുപുഴയില്‍ എത്തിച്ചേര്‍ന്നിട്ടുണ്ട്. നാളെ കാല്‍നടയായി മര്‍ച്ചന്റ്‌സ് ട്രസ്റ്റ് ഹാളിലേക്ക് എത്തിച്ചേരുന്ന പ്രവര്‍ത്തകരെ തടയുമെന്ന തരത്തിലുള്ള പ്രചരണം മുഖവിലയ്ക്ക് എടുക്കുന്നില്ല. ഇത്തരത്തിലുള്ള പ്രചരണങ്ങള്‍ യാഥാര്‍ഥ്യമാണങ്കില്‍ അംഗീകരിക്കില്ലെന്നും ഭാരവാഹികള്‍ അറിയിച്ചു. വാര്‍ത്താസമ്മേളനത്തില്‍ ജില്ലാ പ്രസിഡന്റ് സണ്ണി പൈമ്പിള്ളില്‍, വര്‍ക്കിംഗ് പ്രസിഡന്റ് കെ ആര്‍ വിനോദ്, ട്രഷറര്‍ ആര്‍ രമേശ്, അജീവ് പുരുഷോത്തമന്‍ എന്നിവര്‍ പങ്കെടുത്തു
What's Your Reaction?






