വണ്ടന്‍മേട്ടില്‍ കഞ്ചാവുമായി യുവാക്കള്‍ പിടിയില്‍
വണ്ടന്‍മേട്ടില്‍ കഞ്ചാവുമായി യുവാക്കള്‍ പിടിയില്‍

ഇടുക്കി: കമ്പത്തു നിന്നും കമ്പംമെട്ട് ചെക്ക് പോസ്റ്റ് വഴി കേരളത്തിലേക്ക് വില്‍പ്പനക്കെത്തിച്ച ഒരു കിലോ കഞ്ചാവുമായി രണ്ട് യുവാക്കളെ പൊലീസ് അറസ്റ്റ് ചെയ്തു. ചേറ്റുകുഴി സ്വദേശി കുട്ടന്‍തറപ്പേല്‍ സജോ, ചക്കുപള്ളം കരിമാളൂര്‍ അരുണ്‍ എന്നിവരെയാണ് വണ്ടന്‍മേട് പൊലീസും ലഹരി വിരുദ്ധ സ്‌ക്വാഡായ ഡാന്‍സാഫ് ടീമും ചേര്‍ന്ന് പിടികൂടിയത്. പൊലീസിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ ചേറ്റുകുഴി ശങ്കരന്‍കാനം പെട്രോള്‍ പമ്പിന് സമീപം നടത്തിയ സംയുക്ത വാഹന പരിശോധനയിലാണ് പ്രതികള്‍ കുടുങ്ങിയത്. കഞ്ചാവ് കടത്താന്‍ ഉപയോഗിച്ച വാഹനവും പൊലീസ് പിടിച്ചെടുത്തു. ഇവർ സ്ഥിരമായി കഞ്ചാവ് കേരളത്തിലേക്ക് എത്തിച്ചു വരികയായിരുന്നു എന്ന് പൊലീസ് പറഞ്ഞു. പ്രതികളെ കോടതിയില്‍ ഹാജരാക്കി.
What's Your Reaction?






