മന്ത്രി റോഷി അഗസ്റ്റിന്‍ പിണറായിയുടെ അന്തപ്പുരത്തിലെ കുഴലൂത്തുകാരന്‍ : ജോയി വെട്ടിക്കുഴി
മന്ത്രി റോഷി അഗസ്റ്റിന്‍ പിണറായിയുടെ അന്തപ്പുരത്തിലെ കുഴലൂത്തുകാരന്‍ : ജോയി വെട്ടിക്കുഴി

ഇടുക്കി: കോണ്‍ഗ്രസ് കട്ടപ്പന മണ്ഡലം കമ്മിറ്റി മന്ത്രി റോഷി അഗസ്റ്റിന്റെ കോലം കത്തിച്ചു. ഭൂപതിവ് ചട്ട ഭേദഗതിയുടെ മറവില്‍ ജനങ്ങളെ കൊള്ളയടിക്കാനുള്ള ഗവണ്‍മെന്റിന്റെ നിലപാടിന് പിന്തുണ നല്‍കി സാധാരണക്കാരായ ജനങ്ങളെ വഞ്ചിച്ചതിനെതിരെയാണ് പ്രതിഷേധം സംഘടിപ്പിച്ചത്. കട്ടപ്പന ഗാന്ധി സ്‌ക്വയറില്‍ യുഡിഎഫ് ജില്ലാ ചെയര്‍മാന്‍ ജോയി വെട്ടിക്കുഴി ഉദ്ഘാടനം ചെയ്തു. ജില്ലയിലെ ഭൂപ്രശ്‌നങ്ങള്‍ക്ക് യാതൊരു പരിഹാരവും നിര്‍ദേശിക്കാതെ എല്ലാ ഭൂവിഷയങ്ങളും പരിഹരിച്ചുവെന്ന വ്യാജപ്രചാരണവുമായി രംഗത്ത് വന്നിരിക്കുന്ന മന്ത്രിയും ഇടതുപക്ഷവും ജനങ്ങളെ കബളിപ്പിക്കുകയാണ്. പിണറായിയുടെ അന്തപ്പുരത്തിലെ കുഴലൂത്തുകാരനായ റോഷി ഇടുക്കിയിലെ അഭിനയ യൂദാസ് ആണെന്നും ഭൂവിഷയത്തില്‍ എന്തൊക്കെ ന്യായീകരണം നടത്തിയാലും മന്ത്രിയുടെ തനിനിറം മലയോര ജനത മനസിലാക്കിക്കഴിഞ്ഞെന്നും കര്‍ഷകരോഷത്തില്‍ നിന്ന് ഒളിച്ചോടാന്‍ കഴിയില്ലെന്നും ജോയി വെട്ടിക്കുഴി പറഞ്ഞു. മണ്ഡലം പ്രസിഡന്റ് സിജു ചക്കുംമൂട്ടില്‍ അധ്യക്ഷനായി. കെപിസിസി സെക്രട്ടറി തോമസ് രാജന്‍, ബ്ലോക്ക് പ്രസിഡന്റ് തോമസ് മൈക്കിള്‍, ജോയി പോരുന്നോലി, ജോയി ആനിത്തോട്ടം, ജോസ് മുത്തനാട്ട്, ബിജു പൊന്നോലി, ഷമേജ് കെ ജോര്‍ജ്, ജോസ് ആനക്കല്ലില്‍, ഷൈനി സണ്ണി, റുബി വേഴമ്പത്തോട്ടം, പി എസ് മേരിദാസന്‍, രാജന്‍ കാലാച്ചിറ എന്നിവര്‍ സംസാരിച്ചു.
What's Your Reaction?






