രാഹുല്‍ ഗാന്ധിയുടെ വോട്ടര്‍ അധികാര്‍ യാത്രക്ക് ഐക്യദാര്‍ഢ്യം: കട്ടപ്പനയില്‍ കോണ്‍ഗ്രസ് പ്രകടനം നടത്തി
രാഹുല്‍ ഗാന്ധിയുടെ വോട്ടര്‍ അധികാര്‍ യാത്രക്ക് ഐക്യദാര്‍ഢ്യം: കട്ടപ്പനയില്‍ കോണ്‍ഗ്രസ് പ്രകടനം നടത്തി
ഇടുക്കി: കോണ്‍ഗ്രസ് കട്ടപ്പന മണ്ഡലം കമ്മറ്റി രാഹുല്‍ ഗാന്ധി ബീഹാറില്‍ നടത്തിയ വോട്ടര്‍ അധികാര്‍ യാത്രക്ക് ഐക്യദാര്‍ഢ്യം അര്‍പ്പിച്ച് പ്രകടനം നടത്തി. യുഡിഎഫ് ജില്ലാ ചെയര്‍മാന്‍ ജോയ് വെട്ടിക്കുഴി പരിപാടി ഉദ്ഘാടനം ചെയ്തു. 17 ദിവസം നീണ്ടുനിന്ന യാത്ര സെപ്റ്റംബര്‍ ഒന്നാം തീയതി പാട്‌നയില്‍ സമാപിച്ചിരുന്നു. സമാപനത്തോടനുബന്ധിച്ചാണ് പ്രകടനം സംഘടിപ്പിച്ചത്. മണ്ഡലം പ്രസിഡന്റ് സിജു ചക്കുംമൂട്ടില്‍, കെപിസിസി സെക്രട്ടറി തോമസ് രാജന്‍, ബ്ലോക്ക് പ്രസിഡന്റ് തോമസ് മൈക്കിള്‍,ജോയി പോരുന്നോലി, ജോയി ആനിത്തോട്ടം, ജോസ് മുത്തനാട്ട്, ജിതിന്‍ ഉപ്പുമാക്കല്‍, ജോസ് അനക്കല്ലില്‍, റുബി വേഴമ്പത്തോട്ടം,പി എസ് മേരിദാസന്‍ പൊന്നപ്പന്‍ അഞ്ചപ്ര, അരുണ്‍കുമാര്‍ കാപ്പുകാട്ടില്‍, റിന്റോ വേലനാത്ത്, ഷാജന്‍ എബ്രഹാം, ജോര്‍ജുകുട്ടി നടക്കല്‍ എന്നിവര്‍ നേതൃത്വം നല്‍കി.
What's Your Reaction?

