ഡ്രൈഡേയില്‍ മദ്യവില്‍പ്പന: മാലി സ്വദേശി അറസ്റ്റില്‍
ഡ്രൈഡേയില്‍ മദ്യവില്‍പ്പന: മാലി സ്വദേശി അറസ്റ്റില്‍

ഇടുക്കി: ഡ്രൈഡേയില്‍ വിദേശമദ്യം വിറ്റ യുവാവിനെ എക്‌സൈസ് സംഘം അറസ്റ്റ് ചെയ്തു. വണ്ടന്‍മേട് മാലി സ്വദേശി സുനില്‍ നാരായണനാ(33) ണ് പിടിയിലായത്. ഇയാളുടെ പക്കല്‍നിന്ന് 2.8 ലിറ്റര്‍ മദ്യവും 600 രൂപയും കണ്ടെത്തി. മാലിയില്‍ മദ്യവില്‍പ്പന നടക്കുന്നതായി വിവരം ലഭിച്ചതോടെ ഉടുമ്പന്‍ചോല എക്‌സൈസ് റേഞ്ച് ഉദ്യോഗസ്ഥര്‍ പരിശോധന നടത്തി. സമാന കേസുകളില്‍ സുനില്‍ മുമ്പ് ശിക്ഷ അനുഭവിച്ചിട്ടുണ്ട്. എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ ലിജോ ഉമ്മന്‍, പ്രിവന്റീവ് ഓഫീസര്‍മാരായ കെ എസ് അനൂപ്, എം നൗഷാദ്, കെ എസ് മീരാന്‍, ജി രേഖ എന്നിവരാണ് പരിശോധന നടത്തിയത്.
What's Your Reaction?






