പച്ചക്കറിക്കൃഷിയില്‍ കട്ടപ്പനക്കാരന്‍ രാന്‍ലിയുടെ വിജയഗാഥ
പച്ചക്കറിക്കൃഷിയില്‍ കട്ടപ്പനക്കാരന്‍ രാന്‍ലിയുടെ വിജയഗാഥ

ഇടുക്കി: കട്ടപ്പന വള്ളക്കടവ് സ്വദേശിയായ പത്താംക്ലാസുകാരന്‍ രാന്‍ലി രാജന്റെ വീട്ടുമുറ്റത്തെ തോട്ടത്തില്‍ വിളയുന്നത് വെളുത്തുള്ളി, കാബേജ്, ക്യാരറ്റ്, ബീറ്റ് റൂട്ട്, പയര്‍, ചീര തുടങ്ങി ഒട്ടേറെ പച്ചക്കറികള്‍. ഒരുമുറം പച്ചക്കറി പദ്ധതിയുടെ ഭാഗമായാണ് വിദ്യാര്‍ഥി പച്ചക്കറിക്കൃഷി ആരംഭിച്ചത്. ഇപ്പോള്‍ കൊച്ചുപച്ചക്കറിത്തോട്ടത്തില്‍ എല്ലാം സമൃദ്ധമായി വിളയുന്നു. ജൈവവളമീടിലും പരിപാലനവുമെല്ലാം രാന്‍ലി തന്നെ. കട്ടപ്പന വള്ളക്കടവ് പബ്ലിക് ലൈബ്രറിയുടെ പോഷക സംഘടനയായ അക്ഷര ബാലവേദിയിലെ അംഗവുമാണ് രാന്‍ലി. തോട്ടത്തിലെ വിളവെടുപ്പും നടത്തി. നഗരസഭ വൈസ് ചെയര്‍മാന്‍ അഡ്വ. കെ ജെ ബെന്നി ഉദ്ഘാടനം ചെയ്തു. നഗരസഭ കൗണ്‍സിലര്‍ സജിമോള്‍ ഷാജി ആദ്യമായി ഉല്‍പാദിപ്പിച്ച പച്ചക്കറികള്‍ ഏറ്റുവാങ്ങി. വിളവെടുപ്പില്‍ പങ്കെടുത്ത കുട്ടികള്‍ക്ക് കട്ടപ്പന കൃഷി ഓഫീസര്‍ ആഗ്‌നസ് ജോസ് പച്ചക്കറി വിത്തും ബാഗും സൗജന്യമായി നല്‍കി. സി ആര്‍ മുരളി, സി ജെ ബാബു, ഇ എം മാത്യു, സജി കോലോത്ത് തുടങ്ങിയവര്‍ സംസാരിച്ചു.
What's Your Reaction?






