നെടുങ്കണ്ടം പഞ്ചായത്ത് കേരളോത്സവം 30, 31 നവംബര്‍ ഒന്ന് തീയതികളില്‍
നെടുങ്കണ്ടം പഞ്ചായത്ത് കേരളോത്സവം 30, 31 നവംബര്‍ ഒന്ന് തീയതികളില്‍
ഇടുക്കി: നെടുങ്കണ്ടം പഞ്ചായത്ത് കേരളോത്സവം 30, 31 നവംബര്‍ ഒന്ന് തീയതികളില്‍ നടക്കുമെന്ന് പ്രസിഡന്റ് ഷിഹാബ് ഈട്ടിക്കല്‍ പറഞ്ഞു. അഡ്വ. സേനാപതി വേണു എംഎല്‍എ ഉദ്ഘാടനം ചെയ്തു. കലാ മത്സരങ്ങള്‍ 30ന് രാവിലെ ഒന്‍പത് മുതല്‍ ടൗണ്‍ ഹാളില്‍ നടക്കും. കായിക മത്സരങ്ങള്‍ 31ന് സിന്തറ്റിക് സ്റ്റേഡിയത്തില്‍ നടക്കും. ക്രിക്കറ്റ് മത്സരം 30 ന് താന്നിമൂട് ടര്‍ഫിലും ഫുട്ബോള്‍ 31 ന് വൈകിട്ട് അഞ്ച് മുതല്‍ സ്റ്റേഡിയത്തിലും നടക്കും. സമാപന സമ്മേളനം നവംബര്‍ ഒന്നിന് വൈകിട്ട് അഞ്ചിന് അഡ്വ. ഡീന്‍ കുര്യാകോസ് എംപി ഉദ്ഘാടനം ചെയ്യും. സമാപന സമ്മേളന വേദിയില്‍ പഞ്ചായത്ത് പ്രസിഡന്റിന്റെ ദുരിതാശ്വാസ പദ്ധതിയുടെയും ക്ളീന്‍ നെടുങ്കണ്ടം ഗ്രീന്‍ നെടുങ്കണ്ടം എന്ന ലക്ഷ്യതോടെ നിര്‍മലം പുതുയുഗം എന്ന പേരില്‍ ഒരുവര്‍ഷം നീണ്ടുനില്‍ക്കുന്ന മാലിന്യ നിര്‍മാര്‍ജന അവബോധ പദ്ധതിയുടെയും ഉദ്ഘാടനവും നടക്കും
What's Your Reaction?