തൂക്കുപാലം കരയോഗ മന്ദിരത്തില്‍ മന്നം സമാധിദിനാചരണം
തൂക്കുപാലം കരയോഗ മന്ദിരത്തില്‍ മന്നം സമാധിദിനാചരണം

ഇടുക്കി: എന്‍എസ്എസ് തൂക്കുപാലം കരയോഗ മന്ദിരത്തില്‍ മന്നം സമാധിദിനം ആചരിച്ചു. മന്നത്ത് പത്മനാഭന്റെ ഛായാചിത്രത്തില്‍ പുഷ്പാര്‍ച്ചന നടത്തി. കരയോഗം പ്രസിഡന്റ് കെ.ആര്‍. ഉണ്ണികൃഷ്ണന്‍ നായര്‍ അധ്യക്ഷനായി. സന്യാസിയോട പിഎംജി എല്‍പി സ്‌കൂള്‍ അധ്യാപകന്‍ വിനോദ് വൈ. അനുസ്മരണ പ്രഭാഷണം നടത്തി. കരയോഗം അംഗങ്ങള്‍ പ്രതിജ്ഞയെടുത്തു. യോഗത്തില്‍ ധനസഹായം വിതരണം ചെയ്തു. വനിതാസമാജം സ്വരൂപിച്ച ചികിത്സാസഹായവും കൈമാറി. സെക്രട്ടറി മുരുകന്‍ പിള്ള കെ.വി, വനിതാസമാജം ഭാരവാഹികളായ രമ്യ വിനേഷ്, മഞ്ജു ബിനു, ബിന്ദു ഉണ്ണികൃഷ്ണന്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കി.
What's Your Reaction?






