അഞ്ചുരുളിയില്‍ സന്ദര്‍ശകര്‍ക്ക് സുരക്ഷയില്ല: തുരങ്കമുഖത്തേയ്ക്കുള്ള നടപ്പാതയില്‍ മണ്ണിടിച്ചില്‍
അഞ്ചുരുളിയില്‍ സന്ദര്‍ശകര്‍ക്ക് സുരക്ഷയില്ല: തുരങ്കമുഖത്തേയ്ക്കുള്ള നടപ്പാതയില്‍ മണ്ണിടിച്ചില്‍

ഇടുക്കി: അഞ്ചുരുളി വിനോദസഞ്ചാര കേന്ദ്രത്തില്‍ സുരക്ഷാ സംവിധാനങ്ങളില്ലാത്തത് സന്ദര്‍ശകര്‍ക്ക് ഭീഷണി. ക്രിസ്മസ്, പുതുവത്സര ആഘോഷങ്ങള്‍ക്കായി നൂറുകണക്കിന് ആളുകളാണ് ദിനംപ്രതി ഇവിടെ എത്തുന്നത്. എന്നാല്‍ അപകടസാധ്യത മേഖലയായ തുരങ്കമുഖത്ത് പോലും സുരക്ഷയില്ല. സന്ദര്‍ശകര്‍ക്ക് ആവശ്യമായ അടിസ്ഥാന സൗകര്യങ്ങള്‍ പോയും ഇവിടെയില്ല.മഴക്കാലത്ത് തുരങ്കത്തിലൂടെ വെള്ളം കുത്തിയൊലിച്ച് ഇടുക്കി ജലാശയത്തില്‍ പതിക്കും. എന്നാല്‍ മണ്ണിടിച്ചിലും പാറയിലെ വഴുക്കലുമാണ് പ്രധാന ഭീഷണി. തുരങ്കമുഖത്തേയ്ക്കുള്ള നടപ്പാതയില്‍ മണ്ണിടിഞ്ഞിട്ടുണ്ട്. സംരക്ഷണ വേലി ഉറപ്പിച്ചിരിക്കുന്ന ഭാഗത്തും മണ്ണിടിച്ചിലുണ്ട്. പാതയോരത്തെ മണ്‍തിട്ടയും ഏതുസമയവും നിലംപൊത്തും.
സന്ദര്‍ശകര്‍ കൂടുതലുള്ള സമയങ്ങളില്‍ പൊലീസിനെ നിയോഗിക്കണമെന്ന ആവശ്യവും നടപ്പായില്ല. കക്കാട്ടുകടയില്‍ നിന്ന് അഞ്ചുരുളിയിലേക്കുള്ള റോഡും തകര്‍ന്നു. പിഎംജിഎസ്‌വൈ പദ്ധതിപ്രകാരം 15 വര്‍ഷം മുമ്പ് നിര്‍മിച്ച റോഡ് പലയിടത്തും സഞ്ചാരയോഗ്യമല്ല.
What's Your Reaction?






