യുഡിഎഫ് രാപ്പകല്‍ സമരം കട്ടപ്പനയില്‍ ആരംഭിച്ചു
യുഡിഎഫ് രാപ്പകല്‍ സമരം കട്ടപ്പനയില്‍ ആരംഭിച്ചു

ഇടുക്കി: വിവിധ ആവശ്യങ്ങളുന്നയിച്ച് യുഡിഎഫ് കട്ടപ്പനയില്‍ രാപ്പകല്‍ സമരം നടത്തി. യുഡിഎഫ് ജില്ലാ കണ്‍വീനര്‍ പ്രൊഫ. എം ജെ ജേക്കബ് ഉദ്ഘാടനം ചെയ്തു. പദ്ധതി വിഹിതം വെട്ടികുറച്ച് വികസനം സ്തംഭിച്ച് തദേശസ്ഥാപനങ്ങളുടെ കഴുത്തു ഞെരിക്കുന്ന എല്‍ഡിഎഫിന്റെ നയങ്ങള്‍ക്കെതിരെയും, നിര്‍മാണ നിരോധനം, ബാങ്കിന്റെ ജപ്തി നടപടികള്‍, കാര്‍ഷിക പ്രശ്‌നങ്ങള്‍, പട്ടയ വിതരണം, സിഎച്ച്ആര്‍ എന്നീ വിഷയങ്ങള്‍ ഉന്നയിച്ചുകൊണ്ട് യുഡിഫ് സംസ്ഥാന കമ്മിറ്റി യുടെ ആഹ്വാന പ്രകാരമാണ് സമരം നടത്തിയത്. മണ്ഡലം പ്രസിഡന്റ് സിജു ചക്കുംമൂട്ടില്‍ അധ്യക്ഷനായി. കെപിസിസി സെക്രട്ടറി തോമസ് രാജന്‍, സഷ ബെന്നി, തോമസ് മൈക്കിള്‍, എസ് വിളക്കുന്നന്‍, ജോസ് മുത്തനാട്ട്, ഫിലിപ്പ് മലയാറ്റ്, ജോര്‍ജ് കണ്ണംപേരൂര്‍, ബീനാ ടോമി, പ്രശാന്ത് രാജു, ജോസ് അനക്കല്ലില്‍, മേരിദാസന്‍, ഷിബു പുത്തന്‍പുരക്കല്‍, റിന്റോ വേലനാത്ത് തുടങ്ങിയവര്‍ പ്രസംഗിച്ചു.
What's Your Reaction?






