വണ്ടിപ്പെരിയാര്‍ പഞ്ചായത്തില്‍ വികസന സെമിനാര്‍ നടത്തി
വണ്ടിപ്പെരിയാര്‍ പഞ്ചായത്തില്‍ വികസന സെമിനാര്‍ നടത്തി

ഇടുക്കി: വണ്ടിപ്പെരിയാര്‍ പഞ്ചായത്തിലെ വികസന സെമിനാര്‍ വാഴൂര്‍ സോമന്‍ എംഎല്‍എ ഉദ്ഘാടനം ചെയ്തു. പീരുമേട് നിയോജകമണ്ഡലത്തില്‍ ഏറ്റവും കൂടുതല്‍ ഫണ്ട് വകയിരുത്തി വികസന പ്രവര്‍ത്തനങ്ങള്‍ നടത്തിയത് വണ്ടിപ്പെരിയാര്‍ പഞ്ചായത്തിലാണെന്നും വരുന്ന ഒരുവര്‍ഷത്തിനുള്ളില്‍ തന്നെ ഗ്രാമീണ റോഡുകള്‍, കുടിവെള്ള പദ്ധതികള്‍ തുടങ്ങിയ അടിസ്ഥാന സൗകര്യങ്ങള്‍ ഏര്‍പ്പെടുത്താനുള്ള പദ്ധതികള്‍ തയ്യാറാക്കി വരുന്നതായും അദ്ദേഹം പറഞ്ഞു.
2025-26 വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തേണ്ട വികസന പ്രവര്‍ത്തനങ്ങളെക്കുറിച്ചുള്ള അവലോകന യോഗത്തിന്റെ ഭാഗമായാണ് സെമിനാര്‍ സംഘടിപ്പിച്ചത്. ഇതിനു മുന്നോടിയായി 23 വാര്‍ഡുകളിലും രണ്ട് ഊരുക്കൂട്ടങ്ങളിലും ഗ്രാമസഭകള്‍ നടന്നു. പ്രസിഡന്റ് കെ എം ഉഷ അധ്യക്ഷയായി. അഴുത ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഒ.വി. ജോസഫ് മുഖ്യപ്രഭാഷണം നടത്തി. വികസനകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ ഷീല കുളത്തിങ്കല്‍ വിഷയാവതരണം നടത്തി. അഴുത ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ആര്‍ സെല്‍വത്തായി, പഞ്ചായത്ത് വൈസ് പ്രസിഡന്റ് എം ശ്രീരാമന്‍, ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ കെ ഡി അജിത്ത്, പഞ്ചായത്തംഗം പി എം നൗഷാദ്, സെക്രട്ടറി മധു മോഹന്‍, തുടങ്ങിയവര്‍ സംസാരിച്ചു
What's Your Reaction?






