പൂച്ചയെ ചത്തനിലയില്‍ കണ്ടെത്തിയ വണ്ടിപ്പെരിയാറിലെ പൊതുകിണര്‍ ശുചീകരിച്ചു  

പൂച്ചയെ ചത്തനിലയില്‍ കണ്ടെത്തിയ വണ്ടിപ്പെരിയാറിലെ പൊതുകിണര്‍ ശുചീകരിച്ചു  

Aug 3, 2024 - 23:10
 0
പൂച്ചയെ ചത്തനിലയില്‍ കണ്ടെത്തിയ വണ്ടിപ്പെരിയാറിലെ പൊതുകിണര്‍ ശുചീകരിച്ചു  
This is the title of the web page

ഇടുക്കി:പൂച്ചയെ ചത്ത നിലയില്‍ കണ്ടെത്തിയ വണ്ടിപ്പെരിയാര്‍ ടൗണിലെ പഞ്ചായത്തുവക പൊതുകിണര്‍ ആരോഗ്യ വിഭാഗം ഡി ക്ലോറിനേഷന്‍ നടത്തുകയും പൊതുപ്രവര്‍ത്തകരുടെ നേതൃത്വത്തില്‍ ശുചീകരിക്കുയും ചെയ്തു. കിണറിലെ വെള്ളം ഉപയോഗിച്ച് പാചകം ചെയ്തുവെന്ന കാരണത്താല്‍ അടച്ചിട്ട വ്യാപാര സ്ഥാപനങ്ങള്‍ ആരോഗ്യ വിഭാഗത്തിന്റെ നിര്‍ദേശപ്രകാരം തുറന്ന് പ്രവര്‍ത്തിച്ചിരുന്നു. എന്നാല്‍ കിണറിലെ ജലം ഉപയോഗശൂന്യമാണെന്ന പ്രചാരണത്താല്‍ ജനങ്ങള്‍ ആശങ്കപ്പെട്ടതോടെയാണ് ശുചീകരണ പ്രവര്‍ത്തനങ്ങള്‍ നടത്തിയത്. കമ്പിവല ഉപയോഗിച്ച് മൂടപ്പെട്ടിരുന്ന കിണറില്‍ എങ്ങനെ പൂച്ചയെ ചത്ത നിലയില്‍ കണ്ടുവെന്നതിലെ ദുരൂഹത അന്വേഷിക്കണമെന്നും പൊതുപ്രവര്‍ത്തകര്‍ ആവശ്യപ്പെട്ടു.

 ചത്തു കിടന്നിരുന്ന പൂച്ചയെ കിണറ്റില്‍ നിന്നും ഒഴിവാക്കിയ ശേഷം തന്നെ ബ്ലീച്ചിംഗ് പൗഡര്‍ ഉപയോഗിക്കുകയും കിണറ്റിലെ ജലം പമ്പ് ചെയ്ത് കളഞ്ഞിരുന്നുവെന്നും ജനങ്ങളുടെ ആശങ്ക പരിഗണിച്ചാണ് ഇപ്പോള്‍ മുഴുവന്‍ ജലവും പമ്പുചെയ്ത് കളയുന്നതെന്നും ചുമട്ടുതൊഴിലാളിയായ വനരാജ് പറഞ്ഞു. ജനങ്ങളുടെ ആശങ്ക അകറ്റുന്നതിനായി ഒരു തവണകൂടി കിണറ്റിലെ ജലം പമ്പ് ചെയ്ത് കളഞ്ഞ് ആരോഗ്യസുരക്ഷ ഉറപ്പു വരുത്തുന്നുവെന്ന് പഞ്ചായത്തംഗം റഹ്‌നാസ് പറഞ്ഞു.

What's Your Reaction?

like

dislike

love

funny

angry

sad

wow