കട്ടപ്പന പാറക്കടവില്‍ റോഡിലെ ഗര്‍ത്തം വാഹനയാത്രികര്‍ക്ക് ഭീഷണി
കട്ടപ്പന പാറക്കടവില്‍ റോഡിലെ ഗര്‍ത്തം വാഹനയാത്രികര്‍ക്ക് ഭീഷണി

ഇടുക്കി: തൊടുപുഴ- പുളിയന്‍മല സംസ്ഥാനപാതയില്‍ കട്ടപ്പന പാറക്കടവിനുസമീപം രൂപപ്പെട്ട ഗര്‍ത്തങ്ങള്‍ വാഹനങ്ങള്‍ക്ക് ഭീഷണി. ആഴമുള്ള കുഴികളില്‍ പതിച്ച് ഇരുചക്ര വാഹനങ്ങള്‍ ഉള്‍പ്പെടെ അപകടത്തില്‍പെടുകയാണ്. നഗരത്തില്‍ ഏറ്റവും തിരക്കേറിയ പാതകളിലൊന്നാണിത്. കയറ്റിറക്കങ്ങളും വലിയ വളവുകളുമുള്ള പാതയില്‍ പലസ്ഥലങ്ങളിലായി ടാറിങ് പൊട്ടിപ്പൊളിഞ്ഞ് കുഴികള്‍ രൂപപ്പെട്ടിരിക്കുകയാണ്. കുഴികളില്‍ വീഴാതിരിക്കാന്‍ വാഹനങ്ങള്‍ വെട്ടിച്ചുമാറ്റുമ്പോഴും പെട്ടെന്ന് നിര്‍ത്താന്‍ ശ്രമിക്കുന്നതിനിടെയും അപകടങ്ങള്‍ ഉണ്ടാകുന്നു. ഒരാഴ്ചക്കിടെ നാല് ഇരുചക്ര യാത്രികര്‍ ഇവിടെ അപകടത്തില്‍പ്പെട്ടു. ശനിയാഴ്ച രാവിലെയും ഇവിടെ അപകടമുണ്ടായി. തുടര്‍ന്ന്, കട്ടപ്പന ട്രാഫിക് പൊലീസ് ഇവിടെ മുന്നറിയിപ്പ് സ്ഥാപിച്ചിട്ടുണ്ട്.
What's Your Reaction?






