കല്ലുകുന്ന് കുടിവെള്ള പദ്ധതിക്ക് പുതിയ മോട്ടോര്‍ അനുവദിച്ച് റോഷി അഗസ്റ്റിന്‍
കല്ലുകുന്ന് കുടിവെള്ള പദ്ധതിക്ക് പുതിയ മോട്ടോര്‍ അനുവദിച്ച് റോഷി അഗസ്റ്റിന്‍

ഇടുക്കി: കട്ടപ്പന കല്ലുകുന്ന് പ്രദേശത്തെ കുടിവെള്ള പ്രശ്‌നത്തിന് ശാശ്വത പരിഹാരം കണ്ടെത്തിയിരുന്നെങ്കിലും ഇപ്പോഴും കുടിവെള്ളം മുടങ്ങുന്ന സ്ഥിതിയുണ്ട്. മഴക്കാലത്ത് പോലും കുടിവെള്ള ക്ഷാമം നേരിടുന്ന ഒരു പ്രദേശമാണ് കല്ലുകുന്ന്. അതിന് പ്രധാന കാരണം മോട്ടോര്‍ നിരന്തരം കേടാകുന്നതാണ്.ഇതിന് പരിഹാരമായി പുതിയ മോട്ടര്‍ എത്തിക്കാനുള്ള നടപടികള്‍ സ്വീകരിച്ചിട്ടുണ്ടെന്ന് ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിന്‍. ഇതിനുള്ള നിര്‍ദേശം ജല അതോറിറ്റി എക്‌സിക്യൂട്ടിവ് എഞ്ചീനീയര്‍ക്ക് നല്‍കിട്ടുണ്ടെന്നും അദ്ദേഹം കട്ടപ്പനയില്‍ പറഞ്ഞു.
What's Your Reaction?






