അയ്യപ്പന്‍കോവില്‍ പഞ്ചായത്ത് ലൈബ്രറിയില്‍ എം.ടി അനുസ്മരണം
അയ്യപ്പന്‍കോവില്‍ പഞ്ചായത്ത് ലൈബ്രറിയില്‍ എം.ടി അനുസ്മരണം

ഇടുക്കി: അയ്യപ്പന്‍കോവില്‍ പഞ്ചായത്ത് ലൈബ്രറിയുടെ ആഭിമുഖ്യത്തില്‍ എം.ടി അനുസ്മരണവും എഴുത്തുകാരെ ആദരിക്കലും നടന്നു. പഞ്ചായത്ത് വൈസ് പ്രസിഡന്റ് മനു കെ ജോണ്‍ ഉദ്ഘാടനം ചെയ്തു. നവാഗത എഴുത്തുകാരന്‍ മാട്ടുക്കട്ട സ്വദേശി ബിബിന്‍ തോമസിന്റെ ആല്‍ബട്രോസ് എന്ന പുസ്തകം പരിപാടിയില്‍ പരിചയപ്പെടുത്തി. ലൈബ്രറിയില്‍ പുതുതായി ചേര്‍ന്ന ആളുകള്‍ക്ക് മെമ്പര്‍ഷിപ്പ് വിതരണം ചെയ്തു. ലൈബ്രറിയന്‍ അഭിലാഷ് എസ് അധ്യക്ഷനായി. പഞ്ചായത്തംഗങ്ങളായ സോണിയ ജെറി, ബി ബിനു, എഴുത്തുകാരനായ ബിബിന്‍ തോമസ്, സിജുമോന്‍, എം എം തോമസ് തുടങ്ങിയവര്‍ സംസാരിച്ചു.
What's Your Reaction?






