ബിജെപിയുടെ വിഭജന ദിനാചരണത്തിനുപിന്നില്‍ ഗൂഢലക്ഷ്യം: ജോയി വെട്ടിക്കുഴി
ബിജെപിയുടെ വിഭജന ദിനാചരണത്തിനുപിന്നില്‍ ഗൂഢലക്ഷ്യം: ജോയി വെട്ടിക്കുഴി

ഇടുക്കി: ഗാന്ധിയേയും നെഹ്റുവിനെയും തമസ്‌കരിക്കുന്ന ബിജെപി, ഇന്ത്യയുടെ സ്വാതന്ത്ര്യത്തെയും തള്ളിക്കളയാനുള്ള നീക്കത്തിന്റെ ഭാഗമാണ് വിഭജനദിനം ആചരിക്കാന്‍ തീരുമാനിച്ചതെന്ന് യുഡിഎഫ് ജില്ലാ ചെയര്‍മാന്‍ ജോയി വെട്ടിക്കുഴി. സ്വാതന്ത്ര്യ ദിനത്തില്‍ കോണ്‍ഗ്രസ് കട്ടപ്പന മണ്ഡലം കമ്മിറ്റി സംഘടിപ്പിച്ച കുടുംബസംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. വര്‍ഗീയ ഫാസിസ്റ്റ് ശക്തികളില്‍നിന്ന് രാജ്യത്തെ മോചിപ്പിക്കാന്‍ രണ്ടാംസ്വാതന്ത്ര്യ സമരം രാജ്യത്ത് അനിവാര്യമായി. കേരളത്തിലെ യുവജനങ്ങള്‍ക്കിടയില്‍ ലഹരി ഉപയോഗം വര്‍ധിക്കുന്നു. ഇത് തടയാന്‍ സര്‍ക്കാര്‍ കര്‍ശന നടപടി സ്വീകരിക്കണം. ചില രാഷ്ട്രീയപാര്‍ട്ടികള്‍ ലഹരി ഉപയോഗിക്കുന്നവരെ സംരക്ഷിക്കുന്ന നിലപാടാണ് സ്വീകരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. ലഹരി വ്യാപനത്തിനെതിരെ കെപിസിസി ആഹ്വാനം ചെയ്ത പ്രചാരണത്തിന്റെ ഭാഗമായാണ് 'ലഹരിക്കെതിരെ അമ്മമനസ്' എന്ന സന്ദേശവുമായി പരിപാടി സംഘടിപ്പിച്ചത്. മണ്ഡലം പ്രസിഡന്റ് സിജു ചക്കുംമൂട്ടില്‍ അധ്യക്ഷനായി. ശാലിനി ചാര്‍ളി ലഹരിവിരുദ്ധ സന്ദേശം നല്‍കി. കെപിസിസി സെക്രട്ടറി സെക്രട്ടറി തോമസ് രാജന്‍, ഡിസിസി ജനറല്‍ സെക്രട്ടറി അഡ്വ. കെ ജെ ബെന്നി, ബ്ലോക്ക് പ്രസിഡന്റ് തോമസ് മൈക്കിള്‍, മനോജ് മുരളി, ബീനാ ടോമി, ജോയി പോരുന്നോലി, ജോയി ആനിത്തോട്ടം, സിബി പാറപ്പായി, ഷാജി വെള്ളംമാക്കല്‍, എ എം സന്തോഷ്, ജോസ് ആനക്കല്ലില്‍, പ്രശാന്ത് രാജു, റൂബി വേഴമ്പത്തോട്ടം, ഷാജന്‍ എബ്രഹാം, ഷിബു പുത്തന്‍പുരയ്ക്കല്‍, റിന്റോ വേലനാത്ത് എന്നിവര്‍ പങ്കെടുത്തു
What's Your Reaction?






