ചക്കുപള്ളം ഗവ. ട്രൈബല്‍ ഹൈസ്‌കൂള്‍ പ്ലാറ്റിനം ജൂബിലി : ഹൈസ്‌കൂള്‍ തല ഇന്റര്‍ സ്‌കൂള്‍ ക്വിസ് മത്സരം നടത്തി
ചക്കുപള്ളം ഗവ. ട്രൈബല്‍ ഹൈസ്‌കൂള്‍ പ്ലാറ്റിനം ജൂബിലി : ഹൈസ്‌കൂള്‍ തല ഇന്റര്‍ സ്‌കൂള്‍ ക്വിസ് മത്സരം നടത്തി
ഇടുക്കി : ചക്കുപള്ളം ഗവ. ട്രൈബല്‍ ഹൈസ്‌കൂളിന്റെ പ്ലാറ്റിനം ജൂബിലി ആഘോഷങ്ങള്‍ നടന്നുവരുന്നതിന്റെ ഭാഗമായി ഹൈസ്‌കൂള്‍ തല ഇന്റര്‍ സ്‌കൂള്‍ ക്വിസ് മത്സരം സംഘടിപ്പിച്ചു. വിവിധ സ്‌കൂളുകളില്‍ നിന്നായി രണ്ടുപേര്‍ വീതമുള്ള നിരവധി ടീമുകള്‍ പങ്കെടുത്തു. വിജയികള്‍ക്ക് ക്യാഷ് പ്രൈസും ട്രോഫികളും സര്‍ട്ടിഫിക്കറ്റുകളും വിതരണം ചെയ്തു. ഒന്ന് മുതല്‍ അഞ്ചുവരെ സ്ഥാനങ്ങള്‍ നേടിയ ടീമുകള്‍ക്ക് യഥാക്രമം 10000, 5000, 3000, 2000, 1000 എന്നിങ്ങനെ ക്യാഷ് പ്രൈസുകളും ട്രോഫികളും മത്സരത്തില്‍ പങ്കെടുത്തവര്‍ക്ക് സര്‍ട്ടിഫിക്കറ്റുകളും നല്‍കി.വിവിധ സംഘടനകളും വ്യക്തികളുമാണ് സമ്മാനങ്ങള്‍ സ്‌പോണ്‍സര്‍ ചെയ്തത്. ക്വിസ് മത്സരത്തില്‍ ഒന്നാം സമ്മാനം അട്ടപ്പള്ളം സെന്റ് തോമസ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ മഹാലക്ഷ്മി ഹിബ ഷാക്കിറ എന്നിവരും രണ്ടാം സമ്മാനം ശാന്തിഗ്രാം ഇംഗ്ലീഷ് മീഡിയം ഗവണ്മെന്റ് ഹൈസ്‌കൂളിലെ സന ഫാത്തിമ ജെലീല്‍, ഹൃദ്യ ബിനോ എന്നിവരും മൂന്നാം സമ്മാനം കാര്‍മല്‍ സിഎംഐ പബ്ലിക് സ്‌കൂളിലെ ജോഹാന്‍ ജയ്‌സണ്‍ ജോണ്‍, ജോഹാന്‍ ബിജു എന്നിവരും നാലാം സമ്മാനം മുരിക്കടി എംഎഐഎച്ച്എസിലെ അദ്വൈത് ബി, ഫെലിക്‌സ് ജോണ്‍ മാത്യു എന്നിവരും അഞ്ചാം സമ്മാനം അലൈന്‍ മരിയ ജോര്‍ജ്, ആല്‍ഡ്രോയിഡ് മനോജ് എന്നിവരും നേടി. പരിപാടികള്‍ക്ക് സ്‌കൂള്‍ പ്രധാനാധ്യാപിക വനിത ഡി, പിടിഎ പ്രസിഡന്റ് ചാക്കോ തോമസ്, അല്‍ഫോന്‍സാ ജോണ്‍, ലൈസി മോള്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കി.
What's Your Reaction?

