നഗരസഭയുടെ കെട്ടിടത്തില്‍നിന്ന് ശുചിമുറി മാലിന്യം പുറത്തേയ്ക്ക് ഒഴുകുന്നു: കട്ടപ്പന മാര്‍ക്കറ്റ് ദുര്‍ഗന്ധപൂരിതം

നഗരസഭയുടെ കെട്ടിടത്തില്‍നിന്ന് ശുചിമുറി മാലിന്യം പുറത്തേയ്ക്ക് ഒഴുകുന്നു: കട്ടപ്പന മാര്‍ക്കറ്റ് ദുര്‍ഗന്ധപൂരിതം

Nov 18, 2026 - 15:15
 0
നഗരസഭയുടെ കെട്ടിടത്തില്‍നിന്ന് ശുചിമുറി മാലിന്യം പുറത്തേയ്ക്ക് ഒഴുകുന്നു: കട്ടപ്പന മാര്‍ക്കറ്റ് ദുര്‍ഗന്ധപൂരിതം
This is the title of the web page

ഇടുക്കി: കട്ടപ്പന മാര്‍ക്കറ്റിലെ നഗരസഭയുടെ ഉടമസ്ഥതയിലുള്ള കെട്ടിടത്തില്‍നിന്ന് ശുചിമുറി മാലിന്യം പുറത്തേയ്ക്ക് ഒഴുകാന്‍ തുടങ്ങിയിട്ട് ഒരുവര്‍ഷം. സെപ്റ്റിക് ടാങ്കിലേക്കുള്ള പൈപ്പ് തകര്‍ന്നിട്ടും ഇതുവരെ അറ്റകുറ്റപ്പണി നടത്തിയിട്ടില്ല. പ്രദേശത്ത് ദുര്‍ഗന്ധം അസഹ്യമായതോടെ വ്യാപാരികള്‍ പരാതിപ്പെട്ടിട്ടും നഗരസഭ നടപടിയെടുത്തില്ലെന്നും ആക്ഷേപമുണ്ട്. 2 സര്‍ക്കാര്‍ ഓഫീസുകളും വ്യാപാര സ്ഥാപനങ്ങളും കെട്ടിടത്തില്‍ പ്രവര്‍ത്തിക്കുന്നു. സെപ്റ്റിക് ടാങ്കിലേക്കുള്ള പൈപ്പ് പൊട്ടിയിട്ട് ഒരുവര്‍ഷമായി. ഇക്കാര്യം നഗരസഭയുടെ ശ്രദ്ധയില്‍പ്പെടുത്തിയപ്പോള്‍ കമ്പി ഉപയോഗിച്ച് ബന്ധിപ്പിച്ചതല്ലാതെ മാറ്റി സ്ഥാപിക്കാന്‍ നടപടിയെടുത്തില്ല. തിരക്കേറിയ മാര്‍ക്കറ്റില്‍ രൂക്ഷമായ ദുര്‍ഗന്ധം വ്യാപാരികളെയും ജീവനക്കാരെയും യാത്രികരെയും ബുദ്ധിമുട്ടിക്കുന്നു. ജില്ലാ വെക്ടര്‍ കണ്‍ട്രോള്‍ യൂണിറ്റ് ഫീല്‍ഡ് സ്റ്റേഷനും പ്രത്യേക കന്നുകുട്ടി പരിപാലന ജില്ലാ നിര്‍വഹണ ഓഫീസും ഇവിടെയാണ് പ്രവര്‍ത്തിക്കുന്നത്. കെട്ടിടത്തിലെ അടിസ്ഥാന സൗകര്യങ്ങളുടെ അഭാവം ചൂണ്ടിക്കാട്ടി കന്നുകുട്ടി പരിപാലന ഓഫീസ് നെടുങ്കണ്ടത്തേയ്ക്ക് മാറ്റാന്‍ നീക്കം നടന്നിരുന്നു. അടിയന്തരമായി തകരാര്‍ പരിഹരിക്കണമെന്നാണ് വ്യാപാരികളുടെ ആവശ്യം.

Slide 1

What's Your Reaction?

like

dislike

love

funny

angry

sad

wow