തങ്കമണി സെന്റ് തോമസ് സ്‌കൂളില്‍ നൃത്തശില്‍പ്പശാല നടത്തി
തങ്കമണി സെന്റ് തോമസ് സ്‌കൂളില്‍ നൃത്തശില്‍പ്പശാല നടത്തി
ഇടുക്കി: വിദ്യാഭ്യാസ വകുപ്പും ആഭ്യന്തര വകുപ്പും ജില്ലാ ഭരണകൂടവും ചേര്‍ന്ന് നടപ്പാക്കുന്ന 'സ്പിക് മാക്കെ'യുടെ സുവര്‍ണ ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി തങ്കമണി സെന്റ് തോമസ് സ്‌കൂളില്‍ ക്ലാസിക്കല്‍ നൃത്തശില്‍പ്പശാല സംഘടിപ്പിച്ചു. തങ്കമണി എസ്‌ഐ സന്തോഷ് മാനുവല്‍ ഉദ്ഘാടനം ചെയ്തു. സംസ്ഥാനത്തെ തെരഞ്ഞെടുക്കപ്പെട്ട 50 സ്‌കൂളുകളിലാണ് പരിപാടി നടത്തുന്നത്. ശാസ്ത്രീയ സംഗീതം, നൃത്തം, പരമ്പരാഗത ചിത്ര, കരകൗശല കലാരൂപങ്ങള്‍ എന്നിവയും ശില്‍പശാലയുടെ ഭാഗമായി പരിചയപ്പെടുത്തുന്നുണ്ട്. അന്യംനിന്നുപോകുന്ന ഇന്ത്യന്‍ കലാരൂപങ്ങളെ സംരക്ഷിക്കുക, അവയുടെ തനിമ നിലനിര്‍ത്തി വരുംതലമുറയിലേക്ക് പകര്‍ന്നുനല്‍കുക, 'തൂഫാന്‍' സന്ദേശം കുട്ടികളിലേക്ക് എത്തിക്കുക എന്നിവയാണ് പദ്ധതിയുടെ ലക്ഷ്യം. സിപിഒ പ്രീത സി യു, നര്‍ത്തകി ജനനി സേതുനാരായണന്‍, പ്രിന്‍സിപ്പല്‍ സാബു കുര്യന്‍, ഹെഡ്മാസ്റ്റര്‍ മധു കെ ജെയിംസ്, സ്പിക് മാക്കെ കോ-ഓര്‍ഡിനേറ്റര്‍ ഉണ്ണി വാര്യര്‍, സ്റ്റാഫ് സെക്രട്ടറി ജോബിന്‍ കളത്തിക്കാട്ടില്‍, എ ടി തോമസ് എന്നിവര്‍ നേതൃത്വം നല്‍കി.
What's Your Reaction?