കൊടുംവളവുകളും കൊക്കകളും: വെള്ളത്തൂവല്‍-പൊന്‍മുടി റോഡില്‍ അപകടം പതിവ്
കൊടുംവളവുകളും കൊക്കകളും: വെള്ളത്തൂവല്‍-പൊന്‍മുടി റോഡില്‍ അപകടം പതിവ്
ഇടുക്കി: വീതി കുറഞ്ഞ വെള്ളത്തൂവല്‍-പൊന്‍മുടി റോഡില്‍ അപകടങ്ങള്‍ വര്‍ധിച്ചതോടെ കൂടുതല്‍ സുരക്ഷാസംവിധാനങ്ങള്‍ ഒരുക്കണമെന്ന് ആവശ്യം. വെള്ളത്തൂവല്‍ മുതല്‍ പന്നിയാര്‍കുട്ടി വരെയുള്ള ഭാഗത്ത് കൊടുംവളവുകള്‍ വാഹനയാത്രികരുടെ പേടിസ്വപ്‌നമാണ്. കൂടാതെ, സംരക്ഷണഭിത്തികള്‍ ഇല്ലാത്തതും ഗതാഗതം ദുഷ്‌കരമാക്കുന്നു. അടിമാലി ഭാഗത്തുനിന്ന് രാജക്കാട്, രാജകുമാരി, പൂപ്പാറ എന്നിവിടങ്ങളിലേക്കും തമിഴ്‌നാട്ടിലേക്കും വാഹനങ്ങള്‍ കടന്നുപോകുന്നത് ഈ റൂട്ടിലാണ്. കൊടുംവളവുകളില്‍ അപകടം പതിവായി.
റോഡിലെ കൊക്കകളുള്ള സ്ഥലങ്ങളില്‍ സംരക്ഷണഭിത്തിയില്ലാത്തത് അപകടസാധ്യത വര്‍ധിപ്പിക്കുന്നു. ചില ഭാഗങ്ങളില്‍ വശങ്ങള്‍ ഇടിഞ്ഞും കാടുകയറിയ നിലയിലുമാണ്. ടാറിങ് പൊട്ടിപ്പൊളിഞ്ഞ് ഗര്‍ത്തങ്ങളും രൂപപ്പെട്ടിട്ടുണ്ട്. ക്രിസ്മസ് അവധിക്കാലം ആരംഭിക്കുന്നതോടെ നാടുകാണി വ്യൂ പോയിന്റ് ഉള്‍പ്പെടെയുള്ള വിനോദസഞ്ചാര കേന്ദ്രങ്ങളിലേക്ക് ഈ റൂട്ടില്‍ വാഹനത്തിരക്കേറും. റോഡിന്റെ വീതി കൂട്ടി സുരക്ഷാസംവിധാനം ഒരുക്കണമെന്ന് പൊതുപ്രവര്‍ത്തകന്‍ കെ ബുള്‍ബേന്ദ്രന്‍ ആവശ്യപ്പെട്ടു.
What's Your Reaction?