വ്യാപാരി വ്യവസായ സമിതി ഇടുക്കി ജില്ലാ സമ്മേളനം ചെറുതോണിയില്‍ തുടങ്ങി
വ്യാപാരി വ്യവസായ സമിതി ഇടുക്കി ജില്ലാ സമ്മേളനം ചെറുതോണിയില്‍ തുടങ്ങി
ഇടുക്കി: വ്യാപാരി വ്യവസായ സമിതി ജില്ലാ സമ്മേളനത്തിന് ചെറുതോണിയില്‍ തുടക്കമായി. സംസ്ഥാന പ്രസിഡന്റ് വി കെ സി മമ്മദ് കോയ ഉദ്ഘാടനംചെയ്തു. ജില്ലാ പ്രസിഡന്റ് റോജി പോള്‍ അധ്യക്ഷനായി. സംസ്ഥാന സെക്രട്ടറി ഇ എസ് ബിജു സംഘടനാ റിപ്പോര്‍ട്ടും ജില്ലാ സെക്രട്ടറി സാജന്‍ കുന്നേല്‍ പ്രവര്‍ത്തന റിപ്പോര്‍ട്ടും ട്രഷറര്‍ നൗഷാദ് ആലുംമൂട്ടില്‍ കണക്കും സംഘാടക സമിതി ചെയര്‍മാന്‍ ജോസ് വര്‍ഗീസ് അവതരിപ്പിച്ചു. സംസ്ഥാന ജോയിന്റ് സെക്രട്ടറി ടി വി ബൈജു, ബിജു വര്‍ക്കി, അബ്ദുള്‍ വാഹിദ്, ബിനു നെല്ലിക്കുന്നേല്‍ എന്നിവര്‍ സംസാരിച്ചു.
What's Your Reaction?