ചേമ്പളം സെന്റ് മേരീസ് എല്‍ പി സ്‌കൂള്‍ സുവര്‍ണ ജൂബിലി സമാപനം 9ന്
ചേമ്പളം സെന്റ് മേരീസ് എല്‍ പി സ്‌കൂള്‍ സുവര്‍ണ ജൂബിലി സമാപനം 9ന്
ഇടുക്കി: നെടുങ്കണ്ടം ചേമ്പളം സെന്റ് മേരീസ് എല്‍ പി സ്‌കൂള്‍ സുവര്‍ണ ജൂബിലി ആഘോഷങ്ങളുടെ സമാപനം 9ന് നടക്കും. 9ന് രാവിലെ 10ന് സ്‌കൂള്‍ ഗ്രൗണ്ടില്‍നിന്ന് റാലി ആരംഭിക്കും. തുടര്‍ന്ന് ചേമ്പളം സെന്റ് മേരീസ് പാരിഷ് ഹാളില്‍ നടക്കുന്ന യോഗം എം എം മണി എംഎല്‍എ ഉദ്ഘാടനം ചെയ്യും. സേക്രട്ട് ഹാര്‍ട്ട് കോണ്‍ഗ്രിഗേഷന്‍ എജ്യുക്കേഷന്‍ കൗണ്‍സിലര്‍ സിസ്റ്റര്‍ ആന്‍സി പോള്‍ അധ്യക്ഷയാകും. ഇടുക്കി എഡിഎം ഷൈജു പി ജോണ്‍, സെന്റ് മേരീസ് പള്ളി വികാരി ഫാ. ജെയിംസ് വെണ്‍മാന്തറ, എഇഒ സി ജെന്‍സിമോള്‍, ത്രിതല പഞ്ചായത്ത് പ്രതിനിധികള്‍, പ്രമുഖ മേഖലകളില്‍ സേവനം ചെയ്യുന്ന പൂര്‍വ വിദ്യാര്‍ഥികള്‍ എന്നിവര്‍ സംസാരിക്കും. തുടര്‍ന്ന് വിവിധ സ്‌കോളര്‍ഷിപ്പുകളുടെ വിതരണവും കലാപരിപാടികളും നടക്കും. ഒരുവര്‍ഷം നീണ്ടുനിന്ന പരിപാടികളുടെ ഭാഗമായി പൂര്‍വ അധ്യാപക വിദ്യാര്‍ഥി സംഗമങ്ങള്‍, രക്ഷകര്‍ത്താക്കള്‍ക്കായി വിവിധ മത്സരങ്ങള്‍, പ്രോഗ്രാമുകള്‍ എന്നിവ സംഘടിപ്പിച്ചിരുന്നു. വാര്‍ത്താസമ്മേളനത്തില്‍ സ്‌കൂള്‍ ഹെഡ്മിസ്ട്രസ് സിസ്റ്റര്‍ ലിന്‍സി മാത്യു, പിടിഎ പ്രസിഡന്റ് ഷിജോ കൊച്ചുപറമ്പില്‍, എംപിടിഎ പ്രസിഡന്റ് ലീന, റെനി ജോര്‍ജ് എന്നിവര്‍ പങ്കെടുത്തു.
What's Your Reaction?