കിളിയാര്‍കണ്ടം തിരുകുടുംബ പള്ളി തിരുനാളിന് കൊടിയേറി
കിളിയാര്‍കണ്ടം തിരുകുടുംബ പള്ളി തിരുനാളിന് കൊടിയേറി
ഇടുക്കി: കിളിയാര്‍കണ്ടം തിരുകുടുംബ പള്ളിയില്‍ തിരുകുംടുംബത്തിന്റെയും വിശുദ്ധ സെബസ്റ്റ്യാനോസിന്റെയും തിരുനാളിന് കൊടിയേറി. വികാരി ഫാ. ജോസ് ചെമ്മരപ്പിള്ളില്‍ കൊടിയേറ്റ് കര്‍മം നിര്‍വഹിച്ചു. 8ന് സമാപിക്കും. 7ന് വൈകിട്ട 4.30-ന് തിരുനാള്‍ കുര്‍ബാന, ഫാ.റോബി കണ്ണഞ്ചിറ, തുടര്‍ന്ന് കിളിയാര്‍കണ്ടം കുരിശടിയിലേക്ക് പ്രദക്ഷിണം, ഫാ. റോയി കണ്ണഞ്ചിറ സന്ദേശം. 8ന് രാവിലെ 9ന് പാലിയേറ്റീവ് കെയര്‍ യൂണിറ്റിന്റെ ആഭിമുഖ്യത്തില്‍ ഇടവകയിലെ വൃദ്ധ മാതാപിതാക്കളുടെയും കിടപ്പുരോഗികളുടെയും സംഗമം ബെദ്‌സയ്ദാ മീറ്റ് നടക്കും. തുടര്‍ന്ന് പൊന്തിഫിക്കല്‍ കുര്‍ബാന, കോതമംഗലം രൂപത ബിഷപ്പ് മാര്‍ ജോര്‍ജ് പുന്നക്കോട്ടില്‍, വൈകിട്ട് 5ന് തിരുനാള്‍ കുര്‍ബാന, ഫാ. ജോസഫ് തച്ചുകുന്നേല്‍, ഫാ.മാത്യു കുഴികണ്ടത്തില്‍, തുടര്‍ന്ന് ലൈറ്റ് ഷോ, സ്‌നേഹവിരുന്ന്. കുഞ്ഞുമോന്‍ കോട്ടിരിക്കല്‍, ജിനോ വാട്ടപ്പള്ളില്‍, ബിനു മുപ്രാപ്പള്ളില്‍ എന്നിവര്‍ നേതൃത്വം നല്‍കും.
What's Your Reaction?