മണിയാറന്‍കുടി സെമിനാരിപടി- മഞ്ഞപ്പാറ റോഡിന് കുറുകെയുള്ള പാലം നിര്‍മാണം അന്തിമഘട്ടത്തില്‍
മണിയാറന്‍കുടി സെമിനാരിപടി- മഞ്ഞപ്പാറ റോഡിന് കുറുകെയുള്ള പാലം നിര്‍മാണം അന്തിമഘട്ടത്തില്‍
ഇടുക്കി: പൈനാവ് മണിയാറന്‍കുടി അശോക ഹൈവേയില്‍നിന്ന് തടിയമ്പാടിന് പ്രവേശിക്കാന്‍ കഴിയുന്ന സെമിനാരിപടി മഞ്ഞപ്പാറ റോഡിന് കുറുകെ ജലസേചന വകുപ്പ് നിര്‍മിക്കുന്ന പാലത്തിന്റെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ അവസാനഘട്ടത്തില്‍. പാലത്തിനോടനുബന്ധിച്ചുള്ള അപ്പ്രോച്ച് റോഡുകൂടി പൂര്‍ത്തിയായാല്‍ പാലം നാടിന് സമര്‍പ്പിക്കും. 2018ലെ പ്രളയത്തില്‍് പാലം ഭാഗീകമായി തകര്‍ന്നതോടെ മഴക്കാലങ്ങളില്‍ പുഴയില്‍ ജലനിരപ്പ് ഉയരുമ്പോള്‍ ഇതുവഴിയുള്ള യാത്ര ദുരിതമായിരുന്നു. ഈ പ്രതിസന്ധിക്ക് പരിഹാരമായിട്ടാണ് പുതിയ പാലം നിര്‍മിക്കുന്നത്. മന്ത്രി റോഷി അഗസ്റ്റിന്‍ അനുവദിച്ച 3.75കോടി രൂപ ചെലവഴിച്ചാണ് നിര്‍മാണം. പാലം പൂര്‍ത്തിയാകുന്നതിനെ തുടര്‍ന്ന് ഇതിനോടനുബന്ധിച്ചുള്ള ചെക്ക് ഡാമും പൂര്‍ത്തിയാക്കും. ഡാമിന് താഴ്ഭാഗത്തുള്ള കര്‍ഷകര്‍ക്ക് കൃഷി ആവശ്യത്തിന് വെള്ളം ലഭിക്കത്തക്ക വിധത്തില്‍ ഡ്രൈനേജ് സംവിധാനത്തോടുകൂടിയാണ് നിര്‍മാണം.
What's Your Reaction?