എസ്എന്‍ഡിപി യോഗം ചുരുളി ശാഖാ ക്ഷേത്രത്തിലെ ഉത്രട്ടാതി മഹോത്സവം സമാപിച്ചു
എസ്എന്‍ഡിപി യോഗം ചുരുളി ശാഖാ ക്ഷേത്രത്തിലെ ഉത്രട്ടാതി മഹോത്സവം സമാപിച്ചു
ഇടുക്കി: എസ്എന്‍ഡിപി യോഗം ചുരുളി ശാഖാ ക്ഷേത്രത്തിലെ ഉത്രട്ടാതി മഹോത്സവത്തിന് കൊടയിറങ്ങി. വിവിധ കലാരൂപങ്ങളുടെയും വാദ്യമേളങ്ങളുടെയും അകമ്പടിയോടെ നടന്ന പകല്‍ പൂരഘോഷയാത്രയ്ക്ക് എസ്എന്‍ഡിപി യോഗം ഇടുക്കി യൂണിയന്‍ സെക്രട്ടറി സുരേഷ് കോട്ടയ്ക്കകത്ത് നേതൃത്വം നല്‍കി. ചുരുളി സെന്റ് തോമസ് ഫെറോന പള്ളി പകല്‍പ്പൂര ഘോഷയാത്രയ്ക്ക് സ്വീകരണം നല്‍കി. തുടര്‍ന്ന് നടന്ന പൊതുസമ്മേളനത്തില്‍ ശാഖാ പ്രസിഡന്റ് കലേഷ് രാജു അധ്യക്ഷനായി. ബ്രഹ്‌മശ്രീ സുരേഷ് ശ്രീധരന്‍ സന്ദേശം നല്‍കി. കഞ്ഞിക്കുഴി പഞ്ചായത്ത് പ്രസിഡന്റ് കോമളം മോഹന്‍ദാസ്, ശാഖ സെക്രട്ടറി എം എന്‍ ഷണ്‍മുഖദാസ്, എന്‍ ആര്‍ പ്രമോദ് ശാന്തികള്‍, മനേഷ് കുടിക്കയത്ത്, കെ എന്‍ പ്രസാദ്, ബൈജു ശിവന്‍, പുഷ്പാ മോഹനന്‍, വി എസ് പ്രകാശ്, സിജു മാന്താനത്ത് എന്നിവര്‍ സംസാരിച്ചു.
What's Your Reaction?