മൂന്നാര്‍ നല്ലതണ്ണി ലിറ്റില്‍ ഫ്ളവര്‍ ഗോള്‍സ് ഹൈസ്‌കൂളില്‍ പൂര്‍വ വിദ്യാര്‍ഥികള്‍ സ്മാര്‍ട്ട് ക്ലാസ് മുറി ഒരുക്കി
മൂന്നാര്‍ നല്ലതണ്ണി ലിറ്റില്‍ ഫ്ളവര്‍ ഗോള്‍സ് ഹൈസ്‌കൂളില്‍ പൂര്‍വ വിദ്യാര്‍ഥികള്‍ സ്മാര്‍ട്ട് ക്ലാസ് മുറി ഒരുക്കി

ഇടുക്കി: മൂന്നാര്‍ നല്ലതണ്ണി ലിറ്റില്‍ ഫ്ളവര്‍ ഗോള്‍സ് ഹൈസ്‌കൂളില്‍ പൂര്‍വ വിദ്യാര്‍ഥികള്‍ ചേര്‍ന്ന് സ്മാര്‍ട്ട് ക്ലാസ് മുറി തയാറാക്കി. 1992 ബാച്ചില്‍ പഠിച്ചിറങ്ങിയ 125 പേരാണ് ഉദ്യമത്തിനുപിന്നില്‍. പഠനകാലത്തെ സൗഹൃദം നിലനിര്‍ത്താന്‍ സഹപാഠികള്‍ ചേര്‍ന്ന് സമൂഹമാധ്യമ കൂട്ടായ്മ രൂപീകരിച്ചിരുന്നു. കഴിഞ്ഞ ജൂണ്‍ 29ന് സ്‌കൂളില്‍ സംഘടിപ്പിച്ച പൂര്‍വ വിദ്യാര്‍ഥി സംഗമത്തിലാണ് ഒരു ക്ലാസ് മുറി സ്മാര്‍ട്ടാക്കാന്‍ തീരുമാനിച്ചത്. ഇവര്‍ സമാഹരിച്ച ഒരുലക്ഷം രൂപ നിര്‍മാണത്തിനായി ചെലവഴിച്ചു. ക്ലാസ്മുറി ടൈല്‍ പതിപ്പിച്ച് മനോഹരമാക്കി. പെയിന്റിങ്ങും പൂര്‍ത്തീകരിച്ച് ക്ലാസ് മുറി ഉദ്ഘാടനം ചെയ്തു. ഹെഡ്മിസ്ട്രസ് സിസ്റ്റര്‍ ഹേമ നേതൃത്വം നല്‍കി.
What's Your Reaction?






