റോട്ടറി ക്ലബ് ഓഫ് കട്ടപ്പന ഹെറിറ്റേജ് ഭാരവാഹികളുടെ സ്ഥാനരോഹണം 6ന്
റോട്ടറി ക്ലബ് ഓഫ് കട്ടപ്പന ഹെറിറ്റേജ് ഭാരവാഹികളുടെ സ്ഥാനരോഹണം 6ന്

ഇടുക്കി: റോട്ടറി ക്ലബ് ഓഫ് കട്ടപ്പന ഹെറിറ്റേജിന്റെ പുതിയ ഭാരവാഹികളുടെ സ്ഥാനാരോഹണവും സേവന പദ്ധതികളുടെ ഉദ്ഘാടനവും 6ന് വൈകിട്ട് 6ന് ചേറ്റുകുഴി വൈറ്റ് ഹൗസ് കണ്‍വന്‍ഷന്‍ സെന്ററില്‍ നടക്കും. പ്രസിഡന്റായി അഖില്‍ വിശ്വനാഥന്‍, സെക്രട്ടറിയായി കിരണ്‍ ജോര്‍ജ് തോമസ്, ട്രഷററായി ജോസ് ഫ്രാന്‍സിസ്, സര്‍ജന്റ് അറ്റ് ആം അജീഷ് ജോസഫ് എന്നിവര്‍ ചുമതലയേല്‍ക്കും. മുഖ്യാതിഥിയായി റോട്ടറി ഡിസ്ട്രിക്ട് 3205 ഗവര്‍ണര്‍ നോമിനി ജയശങ്കര്‍, ഡിസ്ട്രിക്ട് ഡയറക്ടര്‍ നൈജു ആന്റണി, ഡിസ്ട്രിക്ട് സര്‍ജന്റ് അറ്റ് ആം അജി ജോസ്, അസിസ്റ്റന്റ് ഗവര്‍ണര്‍മാരായ പി കെ ഷാജി, പ്രിന്‍സ് ചെറിയാന്‍, ഡെപ്യൂട്ടി ഡിസ്ട്രിക്ട് ഡയറക്ടര്‍ ജോസ് മാത്യു എന്നിവര്‍ പങ്കെടുക്കും. റോട്ടറി ഇന്റര്‍നാഷണല്‍, റോട്ടറി ക്ലബ് ഓഫ് മക്കിന(യുഎസ്) എന്നിവയുടെ സഹകരണത്തോടെ മുരിക്കാശേരി സ്‌നേഹ മന്ദിരത്തില്‍ ഒന്നരക്കോടി രൂപ മുതല്‍ മുടക്കില്‍ നടപ്പിലാക്കുന്ന' ഹാന്‍ഡ്സ് ഓഫ് ഹോപ്പ് ' ഗ്ലോബല്‍ ഗ്രാന്‍ഡ് പ്രോജക്ടിന്റെ ഉദ്ഘാടനവും നടക്കും. ചിറ്റിലപ്പള്ളി ഫൗണ്ടേഷന്റെ സഹകരണത്തോടെ നടപ്പാക്കുന്ന പാര്‍പ്പിടം പദ്ധതിയില്‍ കട്ടപ്പന നഗരസഭയുമായി സഹകരിച്ച് 15 വീടുകളുടെ നിര്‍മാണം ഈ വര്‍ഷം പൂര്‍ത്തിയാക്കും. ഈ വര്‍ഷത്തെ റോട്ടറി ഇന്റര്‍നാഷണല്‍ തീമായ 'യുണൈറ്റ് ഫോര്‍ ഗുഡ്' ഡിസ്ട്രിക്റ്റ് തീം 'ഹാര്‍മണി' എന്നിവയെ മുന്‍ നിര്‍ത്തി 2.5കോടി രൂപയുടെ പ്രവര്‍ത്തനങ്ങള്‍ ക്ലബ്ബിന്റെ നേതൃത്വത്തില്‍ നടപ്പിലാക്കും. വാര്‍ത്താസമ്മേളനത്തില്‍ ഭാരവാഹികളായ പ്രസിഡന്റ് അഖില്‍ വിശ്വനാഥന്‍, ജോസ് മാത്യു, ജിതിന്‍ കൊല്ലംകുടി, വിജി ജോസഫ്, ജോസ് കുര്യാക്കോസ്, സന്തോഷ് ദേവസ്യ, പി എം ജെയിംസ്, കിരണ്‍ ജോര്‍ജ് തോമസ്, ജോസ് ഫ്രാന്‍സിസ് ഡിറ്റോ മാത്യു എന്നിവര്‍ പങ്കെടുത്തു.
What's Your Reaction?






