പഴയവിടുതി സെന്റ്. മേരീസ് യാക്കോബായ പള്ളിയിലെ എട്ടുനോമ്പാചരണം സമാപിച്ചു
പഴയവിടുതി സെന്റ്. മേരീസ് യാക്കോബായ പള്ളിയിലെ എട്ടുനോമ്പാചരണം സമാപിച്ചു

ഇടുക്കി: രാജാക്കാട് പഴയവിടുതി സെന്റ്. മേരീസ് സുനോറോ യാക്കോബായ സുറിയാനി പള്ളിയിലെ എട്ടുനോമ്പാചരണവും പരിശുദ്ധ ദൈവമാതാവിന്റെ സുനോറോ വണക്കവും സുവിശേഷ മഹായോഗവും സമാപിച്ചു. ഓഗസ്റ്റ് 31ന് ഇടവക വികാരി ഫാ. എല്‍ദോസ് ഐസക്ക് മേനോത്ത്മാലിയില്‍ കൊടിയേറ്റിയതോടെയാണ് എട്ടുനോമ്പാചരണത്തിന് തുടക്കമായത്. പതിനായിരക്കണക്കിന് വിശ്വാസികളാണ് ദേവാലയത്തിലേക്ക് എത്തിയത്. പ്രധാന ദിനമായ തിങ്കളാഴ്ച ഹൈറേഞ്ച് മേഖല മെത്രപോലീത്ത ഡോ. ഏലിയാസ് മോര്‍. അത്തനാസിയോസ് മെത്രാപ്പൊലീത്തയുടെ മുഖ്യകാര്‍മികത്വത്തിലും ഫാ. ബാബു ചാത്തനാട്ട്, ഫാ. എല്‍ദോമോന്‍ നടപ്പേല്‍, ഫാ. സാജന്‍ കൊട്ടാരത്തില്‍, ഫാ. എബിന്‍ കാരിയേലില്‍ എന്നിവരുടെ സഹകര്‍മികത്വത്തിലുമാണ് തിരുകര്‍മങ്ങള്‍ നടന്നത്. ഇടവക വികാരി ഫാ. എല്‍ദോസ് മേനോത്തുമാലില്‍, ട്രസ്റ്റി പ്രിന്‍സ് തോമസ് കന്യാകുഴി, സെക്രട്ടറി എല്‍ദോസ് വര്‍ഗീസ്, കമ്മിറ്റി അംഗങ്ങള്‍ എന്നിവര്‍ നേതൃത്വം നല്‍കി.
What's Your Reaction?






