ഉടുമ്പന്‍ചോലയില്‍ ആയുര്‍വേദ മെഡിക്കല്‍ കോളേജ് ഉടന്‍
ഉടുമ്പന്‍ചോലയില്‍ ആയുര്‍വേദ മെഡിക്കല്‍ കോളേജ് ഉടന്‍

ഇടുക്കി: ഉടുമ്പന്‍ചോല ആയുര്‍വേദ മെഡിക്കല്‍ കോളേജില്‍ ഓപി വിഭാഗം പ്രവര്‍ത്തനം ആരംഭിക്കാനുള്ള നടപടികള്‍ തുടങ്ങി. സംസ്ഥാനത്തെ നാലാമത്തെ ആയുര്‍വേദ മെഡിക്കല്‍ കോളേജാണ് ഉടുമ്പന്‍ചോലയില്‍ ആരംഭിക്കുന്നത്. ഒന്നാം പിണറായി സര്‍ക്കാരിന്റെ കാലത്ത് പ്രഖ്യാപിച്ച കോളേജിനായി മാട്ടുതാവളത്ത് 21 ഏക്കര്‍ ഭൂമി കണ്ടെത്തിയിരുന്നു. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിന് മുമ്പ് നിര്‍മാണ ഉദ്ഘാടനം നടത്തിയിരുന്നു. തുടര്‍ന്ന് ആശുപത്രിയുടെ പ്രവര്‍ത്തനമാരംഭിക്കുന്നതിന് ഭരണാനുമതി ലഭിച്ചു. പഞ്ചായത്ത് സൗജന്യമായി വിട്ടു നല്‍കിയിരിക്കുന്ന കമ്മ്യുണിറ്റി ഹാളില്‍ ഓപി വിഭാഗം പ്രവര്‍ത്തനം ആരംഭിക്കും. കെട്ടിടത്തില്‍ ആശുപത്രി സൗകര്യങ്ങള്‍ ഒരുക്കുന്നതിന് രണ്ട് കോടി 20 ലക്ഷം രൂപയും അനുവദിച്ചിട്ടുണ്ട്. ആദ്യ ഘട്ടത്തില്‍ എട്ട് സ്‌പെഷ്യലിറ്റി ഓപി വിഭാഗം, അത്യാഹിത വിഭാഗം, ഫിസിയോതെറാപ്പി, യോഗ, ഡിസ്‌പെന്‍സറി തുടങ്ങിയ സൗകര്യങ്ങളാണ് ഒരുക്കുക. 50 കിടക്കകളോട് കൂടി കിടത്തി ചികിത്സയും ലക്ഷ്യമിടുന്നുണ്ട്. ഓപിക്ക് സമീപത്തെ സ്വകാര്യ കെട്ടിടം താല്‍കാലികമായി ഏറ്റെടുത്ത് വിട്ടുകിട്ടപെട്ട സ്ഥലത്ത് ആദ്യ ഘട്ട കെട്ടിട നിര്‍മാണവും നടത്തുന്നതിന് ഇടുക്കി പാക്കേജില്‍ നിന്ന് 10 കോടി രൂപയും അനുവദിച്ചു. സൗകര്യങ്ങള്‍ വര്‍ധിപ്പിച്ച് സംസ്ഥാനത്തെ ഏറ്റവും വലിയ ആയൂര്‍വേദ മെഡിക്കല്‍ കോളേജാക്കി ഉടുമ്പന്‍ചോലയെ വിഭാവനം ചെയ്യാനാണ് തീരൂമാനം.
What's Your Reaction?






