ഇടുക്കി: കേന്ദ്ര ബജറ്റിലെ കേരളത്തോടുള്ള അവഗണനക്കെതിരെ സിപിഐ എം കട്ടപ്പന ഹെഡ് പോസ്റ്റ്ഓഫീസ് ഉപരോധത്തിന് മുന്നോടിയായുള്ള കട്ടപ്പന ഏരിയാതല പ്രചാരണ കാൽനട ജാഥയ്ക്ക് ഉജ്വല തുടക്കം. ഏരിയ സെക്രട്ടറി മാത്യു ജോർജ് ക്യാപ്റ്റനായ ജാഥയിൽ എം സി ബിജു വൈസ് ക്യാപ്റ്റനും കെ പി സുമോദ് മാനേജരുമാണ്. ജില്ലാ സെക്രട്ടറി സി വി വർഗീസ് ഉദ്ഘാടനം ചെയ്തു. നേതാക്കളായ കെ എസ് മോഹനൻ, വി ആർ സജി, എസ് എസ് പാൽരാജ്, പൊന്നമ്മ സുഗതൻ, സുധർമ മോഹനൻ, കെ എൻ വിനീഷ് കുമാർ, ഫൈസൽ ജാഫർ തുടങ്ങിയവർ സംസാരിച്ചു.
വ്യാഴം വൈകിട്ട് അഞ്ചിന് പാറക്കടവിൽ ജില്ലാ സെക്രട്ടറിയറ്റംഗം റോമിയോ സെബാസ്റ്റ്യനും വെള്ളി വൈകിട്ട് അഞ്ചിന് കട്ടപ്പനയിൽ എം എം മണി എംഎൽഎയും ശനി വൈകിട്ട് വെള്ളിലാംകണ്ടത്ത് ജില്ലാ സെക്രട്ടറിയറ്റംഗം കെ എസ് മോഹനനും യോഗങ്ങൾ ഉദ്ഘാടനം ചെയ്യും. ഞായർ വൈകിട്ട് അഞ്ചിന് സമാപന സമ്മേളനം ഇരട്ടയാറിൽ ജില്ലാ കമ്മിറ്റിയംഗം വി ആർ സജി ഉദ്ഘാടനം ചെയ്യും.