ഇടുക്കി: മൂന്നാര്‍ മാട്ടുപ്പെട്ടിയില്‍ വിനോദസഞ്ചാരികളുടെ ബസ് മറിഞ്ഞ് 2 വിദ്യാര്‍ഥിനികള്‍ മരിച്ചു. നാഗര്‍കോവില്‍ സ്‌ക്വാഡ് ക്രിസ്ത്യന്‍ കോളേജിലെ രണ്ടാംവര്‍ഷ ബിഎസ്സി കമ്പ്യൂട്ടര്‍ സയന്‍സ് വിദ്യാര്‍ഥികളായ ആദിക, വേണിക എന്നിവരാണ് മരിച്ചത്. അമിതവേഗതയിലെത്തിയ ബസ് ഇക്കോ പോയിന്റിന് സമീപം നിയന്ത്രണ നഷ്ടപ്പെട്ട് മറിയുകയായിരുന്നു. ബസില്‍ നിന്ന് പുറത്തേക്ക് തെറിച്ചുവീണ വിദ്യാര്‍ഥികളാണ് മരിച്ചത്. കെവിന്‍, സുതന്‍ എന്നിവരെ ഗുരുതര പരിക്കുകളോടെ തേനി മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. 19 പേര്‍ മൂന്നാര്‍ ടാറ്റാ റ്റി ആശുപത്രിയില്‍ ചികിത്സയിലുണ്ട്. 41 പേരാണ് വാഹനത്തിലുണ്ടായിരുന്നത്. അതില്‍ 4 അധ്യാപകരും ഒരാള്‍ അധ്യാപികയുടെ മകനുമാണ്.