പ്രായപൂര്‍ത്തിയാകാത്ത ഭിന്നശേഷിക്കാരിയെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കിയ കേസ്: കൊന്നത്തടി സ്വദേശിയായ പ്രതിക്ക് ട്രിപ്പിള്‍ ജീവപര്യന്തവും 5.35 ലക്ഷം രൂപ പിഴയും

പ്രായപൂര്‍ത്തിയാകാത്ത ഭിന്നശേഷിക്കാരിയെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കിയ കേസ്: കൊന്നത്തടി സ്വദേശിയായ പ്രതിക്ക് ട്രിപ്പിള്‍ ജീവപര്യന്തവും 5.35 ലക്ഷം രൂപ പിഴയും

May 14, 2025 - 11:53
 0
പ്രായപൂര്‍ത്തിയാകാത്ത ഭിന്നശേഷിക്കാരിയെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കിയ കേസ്: കൊന്നത്തടി സ്വദേശിയായ പ്രതിക്ക് ട്രിപ്പിള്‍ ജീവപര്യന്തവും 5.35 ലക്ഷം രൂപ പിഴയും
This is the title of the web page

ഇടുക്കി: പ്രായപൂര്‍ത്തിയാകാത്ത ഭിന്നശേഷിക്കാരിയെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കിയ കേസില്‍ മധ്യവയസ്‌കന് 12 വര്‍ഷം കഠിനതടവും ട്രിപ്പിള്‍ ജീവപര്യന്തം തടവും 5.35 ലക്ഷം രൂപ പിഴയും ശിക്ഷ വിധിച്ചു. കൊന്നത്തടി ഇഞ്ചപ്പതാല്‍ നെല്ലിക്കുന്നേല്‍ ലെനിന്‍ കുമാര്‍(53)നെ ശിക്ഷിച്ച് ഇടുക്കി അതിവേഗ കോടതി ജഡ്ജ് ലൈജുമോള്‍ ഷെരീഫ് ഉത്തരവായി. 2020ലാണ് കേസിനാസ്പദമായ സംഭവം. ശാരീരികാസ്വസ്ഥതയെ തുടര്‍ന്ന് കുട്ടിയെ വൈദ്യപരിശോധനയ്ക്ക് വിധേയയാക്കിയപ്പോഴാണ് ഗര്‍ഭിണിയാണെന്ന് തെളിഞ്ഞത്. വെള്ളത്തൂവല്‍ പൊലീസ് രജിസ്റ്റര്‍ ചെയ്ത കേസില്‍ മുന്‍ എസ്എച്ച്ഒ ആര്‍ കുമാറാണ് അന്വേഷണം നടത്തിയത്. വിവിധ വകുപ്പുകളില്‍ 12 വര്‍ഷം കഠിന തടവ് അനുഭവിക്കണം. പ്രതി മരണം വരെ ജയിലില്‍ കഴിയണമെന്നും കോടതി വ്യക്തമാക്കി. പ്രതി പിഴയൊടുക്കിയാല്‍ തുക പെണ്‍കുട്ടിക്ക് നല്‍കണം. അല്ലാത്തപക്ഷം മൂന്നര വര്‍ഷം അധിക തടവും പ്രതി അനുഭവിക്കണം. കുട്ടിക്ക് മതിയായ നഷ്ടപരിഹാരം നല്‍കാന്‍ ജില്ലാ ലീഗല്‍ സര്‍വീസസ് അതോറിറ്റിയോടും കോടതി നിര്‍ദേശം നല്‍കി. പ്രൊസിക്യൂഷനുവേണ്ടി സ്‌പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ അഡ്വ. ഷിജോമോന്‍ ജോസഫ് കണ്ടത്തിന്‍കരയില്‍ ഹാജരായി.

What's Your Reaction?

like

dislike

love

funny

angry

sad

wow