കെഎസ്ഇബി ജീവനക്കാര്‍ക്കായി കട്ടപ്പനയില്‍ ബോധവല്‍ക്കരണ ക്ലാസ് നടത്തി
കെഎസ്ഇബി ജീവനക്കാര്‍ക്കായി കട്ടപ്പനയില്‍ ബോധവല്‍ക്കരണ ക്ലാസ് നടത്തി
ഇടുക്കി: കെഎസ്ഇബി കട്ടപ്പന ഡിവിഷന്‍ ഓഫീസ് 'വൈദ്യുതി സുരക്ഷാ മുന്‍കരുതലും പ്രഥമശുശ്രൂഷയും' എന്ന വിഷയത്തില്‍ കട്ടപ്പന അഗ്നിരക്ഷാനിലയത്തിന്റെ സഹകരണത്തോടെ ബോധവല്‍ക്കരണ ക്ലാസ് നടത്തി. കട്ടപ്പന ഫയര്‍ഫോഴ്‌സ് അസിസ്റ്റന്റ് സ്റ്റേഷന്‍ ഓഫീസര്‍ ബിജു പി ജേക്കബ് ഉദ്ഘാടനം ചെയ്തു. ഡിവിഷന്‍ ഓഫീസ് പരിധിയിലെ വിവിധ സെക്ഷന്‍ ഓഫീസുകളില്‍ ജോലി ചെയ്യുന്നവര്‍ പങ്കെടുത്തു. ഡിവിഷന്‍ എക്‌സിക്യൂട്ടീവ് എന്‍ജിനീയര്‍ സജീദ് പി എം അധ്യക്ഷനായി. അഗ്നിരക്ഷാസേനാംഗങ്ങളായ മനു എം, അഭിമോദ് യാശോധരന്‍ എന്നിവര്‍ ക്ലാസെടുത്തു. ബോര്‍ഡ് അസിസ്റ്റന്റ് എക്‌സിക്യൂട്ടീവ് എന്‍ജിനീയര്‍ അനീഷ് ജി നാഥ്, അസിസ്റ്റന്റ് എന്‍ജിനീയര്‍ അനു തോമസ് എന്നിവര്‍ സംസാരിച്ചു.
What's Your Reaction?