ഈട്ടിത്തോപ്പിലെ ഗവ. ഹോമിയോ ആശുപത്രി ഇരട്ടയാറിലേക്ക് മാറ്റിയ നടപടി: സമരസമിതി പഞ്ചായത്ത് ഓഫീസ് ഉപരോധിച്ചു
ഈട്ടിത്തോപ്പിലെ ഗവ. ഹോമിയോ ആശുപത്രി ഇരട്ടയാറിലേക്ക് മാറ്റിയ നടപടി: സമരസമിതി പഞ്ചായത്ത് ഓഫീസ് ഉപരോധിച്ചു
ഇടുക്കി: ഈട്ടിത്തോപ്പിലെ ഗവ. ഹോമിയോ ആശുപത്രി ഇരട്ടയാറിലേക്ക് മാറ്റിയ നടപടിയില്‍ സമരം ആരംഭിച്ചിട്ട് ഒരുമാസം പിന്നിട്ടിട്ടും പഞ്ചായത്ത് ഭരണസമിതിയുടെ ഭാഗത്തുനിന്ന് യാതൊരുവിധ നടപടിയും ഉണ്ടാകാത്തതില്‍ പ്രതിഷേധിച്ച് സംയുക്ത സമരസമിതി പഞ്ചായത്ത് ഓഫീസ് ഉപരോധിച്ചു.
സമരക്കാര്‍ പഞ്ചായത്ത് ഓഫീസിലേക്ക് തള്ളിക്കയറാന്‍ ശ്രമിച്ചത് പൊലീസ് തടഞ്ഞു. ഇത് നേരിയതോതില്‍ വാക്കേറ്റത്തിനും കാരണമായി. കഴിഞ്ഞ 40 വര്‍ഷമായി പ്രവര്‍ത്തിച്ചുവന്നിരുന്ന ഹോമിയോ ആശുപത്രിയാണ് ഒരുമാസം മുമ്പ് ഇരട്ടയാര്‍ പഞ്ചായത്ത് ഭരണസമിതിയുടെ നേതൃത്വത്തില്‍ ഇരട്ടയാര്‍ ടൗണിലേക്ക് മാറ്റിയത്. നാട്ടുകാരുടെ അഭിപ്രായം തേടാതെയും പ്രദേശത്തെ പഞ്ചായത്തംഗത്തെ അറിയിക്കാതെയുമാണ് ഒറ്റരാത്രികൊണ്ട് ആശുപത്രി ഇരട്ടയാറിലേക്ക് മാറ്റിയതെന്നാണ് ആരോപണം. എന്നാല്‍ ഈ ജനകീയ സമരത്തോട് ഭരണസമിതി മുഖം തിരിക്കുന്ന സമീപനമാണ് സ്വീകരിക്കുന്നതെന്നും ആരോപണമുണ്ട്. ഈട്ടിത്തോപ്പിന്റെ വികസനം മുരടിപ്പിക്കുന്ന സമീപനമാണ് പഞ്ചായത്ത് ഭരണസമിതി സ്വീകരിക്കുന്നതെന്നും വിഷയത്തില്‍ അടിയന്തരമായി പരിഹാരം കണ്ടില്ലെങ്കില്‍ സര്‍വകക്ഷിയോഗം വിളിച്ചുചേര്‍ത്ത് പ്രതിഷേധം കൂടുതല്‍ ശക്തമാക്കാനാണ് തീരുമാനം.
**
What's Your Reaction?